വിവാഹത്തിന് മുമ്പും ശേഷവും എനിക്ക് കിട്ടിയിട്ടുള്ളത് ഉപദേശങ്ങളാണ്; ഞാൻ എന്റെ ഹൃദയം പറയുന്നതാണ് കേൾക്കുന്നത്; തനിക്ക് കിട്ടിയ ഉപദേശങ്ങളെ കുറിച്ച് കരീന

53

ബോളിവുഡിലെ സ്വപ്‌ന സുന്ദരികളിൽ ഒരാളാണ് കരീന കപൂർ. നടൻ സെയ്ഫ് അലിഖാനുമായുളള വിവാഹശേഷം താരം സിനിമകളിൽ കുറച്ച് സെലക്ടീവാകാൻ തുടങ്ങി. രണ്ട് ആൺമക്കളാണ് താരത്തിനുള്ളത്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാൻ താരം ശ്രമിക്കാറുണ്ട്. കരീന ഇരുപത് വർഷത്തിന് മുകളിലായി ബോളിവുഡിൽ സജീവമായിട്ട്.

ഇപ്പോഴിതാ വിവാഹിതയാവാൻ തീരുമാനിച്ച സമയത്ത് തനിക്ക ലഭിച്ച ഉപദേശങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; വിവാഹം കഴിക്കരുതെന്നാണ് എനിക്ക് ഏറ്റവും കൂടുതൽ ലഭിച്ച ഉപദേശം. ഞാൻ എപ്പോഴും എന്റെ ഹൃദയത്തെ പിന്തുടരാൻ ആഗ്രഹിക്കുന്ന ഒരാളാണ്. ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ ആളുകൾ എന്നോട് പറഞ്ഞു നിങ്ങളുടെ കരിയർ അവസാനിക്കുമെന്ന്. ഒരു നിർമ്മാതാവും നിങ്ങളെ അവരുടെ സിനിമകളിൽ എടുക്കില്ലെന്നും നിങ്ങൾക്ക് ജോലിയൊന്നും ലഭിക്കില്ലെന്നും പലരും പറഞ്ഞു.’

Advertisements

Also Read
ഐശ്വര്യയെ പ്രശംസിക്കാൻ എന്തുക്കൊണ്ടാണ് അമിതാഭ് ബച്ചന് മടി; മകളെ പോലെ എന്ന് പറഞ്ഞത് വെറുതെ ആണോ എന്ന് ആരാധകർ

എന്നാൽ വിവാഹത്തിന് ശേഷം ഞാൻ വളരെയധികം ജോലി ചെയ്യുന്നു. ചിലപ്പോൾ എനിക്ക് കൂടുതൽ ജോലി ചെയ്യാൻ താൽപര്യമില്ലെന്ന് ഞാൻ തന്നെ പറയേണ്ട അവസ്ഥ വന്നിട്ടുണ്ട്. ആളുകൾ പറയുന്നത് ഞാൻ ശ്രദ്ധിക്കില്ല. ഇനിയും ജോലി ചെയ്യാനാണ് എനിക്ക് താത്പര്യം. ഞാൻ എപ്പോഴും എന്റെ ഹൃദയത്തെ പിന്തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതാണ് ഞാൻ ചെയ്യാൻ ആഗ്രഹിച്ചതെന്നാണ് താരം പറയുന്നത്.

മകനുണ്ടായതിന് ശേഷവും താൻ ജോലി തുടരണമെന്ന് ആദ്യം പറഞ്ഞവരിൽ തന്റെ അമ്മായിയമ്മയും ഉണ്ടായിരുന്നുവെന്നും എനിക്കിഷ്ടമുള്ളത് അതെന്തായാലും ആത്മവിശ്വാസത്തോടെ ചെയ്യണം എന്നായിരുന്നു അമ്മയുടെ ഉപദേശം. ജീവിതത്തിൽ ഒരിക്കലും ഞാൻ റേഡിയോ മേഖല എക്‌സ്‌പ്ലോർ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇഷ്‌ക് 104.8 എഫ്എമ്മിൽ അവസരം നേടിയപ്പോൾ എനിക്ക് പരിഭ്രാന്തിയായിരുന്നു.

Also Read
ഞാൻ ഇപ്പോഴും അറിയപ്പെടുന്നത് ആ സിനിമയിലെ കഥാപാത്രമായാണ്; പിന്നീട് ലഭിച്ചത് ക്യാരക്ടർ റോളുകളാണ്; മേഘസന്ദേശം സിനിമയിലെ റോസിക്ക് പറയാനുള്ളത് ഇങ്ങനെ

2012ലായിരുന്നു നടൻ സെയ്ഫ് അലി ഖാനുമായുള്ള കരീന കപൂറിന്റെ വിവാഹം നടന്നത്. തലാഷ്, കി ആൻഡ് കാ, സത്യാഗ്രഹ, ബജ്രംഗി ഭായ്ജാൻ തുടങ്ങിയ നിരവധി ഹിറ്റുകൾ കരീനയുടേതായിട്ടുണ്ട്. സ്വന്തം അനുഭവങ്ങൾ കൂട്ടിച്ചേർത്ത് താരം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.

Advertisement