ഇതൊരു പുതിയ തുടക്കം ആണ്; മഞ്ഞ സാരിയില്‍ കീര്‍ത്തി സുരേഷ്, പിന്നാലെ കമന്റുമായി വരുണ്‍ ധവാന്‍

38

ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലെ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യന്‍ നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി സുരേഷ്.

Advertisements

ഇപ്പോള്‍ ബോളിവുഡിലേക്ക് ചേക്കേറുകയാണ് നടി. തെറി എന്ന തമിഴ് ചിത്രത്തിന്റേ റീമേക്കിലൂടെയാണ് കീര്‍ത്തി ബോളിവുഡിലേക്ക് തുടക്കം കുറിക്കുന്നത്. അറ്റ്ലിയാണ് സിനിമ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നത് .

വരുണ്‍ ധവാന്‍ നായകനായി എത്തുന്ന സിനിമയ്ക്ക് വിഡ്18 എന്നാണ് താത്കാലികമായി നല്‍കിയിരിക്കുന്ന പേര്. കീര്‍ത്തി സുരേഷിനൊപ്പം ഗോദ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിയയായ വാമിഖ് ഗബ്ബിയും നായികാ നിരയിലുണ്ട്.

സിനിമയുടെ ലോഞ്ചിങ് നേരത്തെ കഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ അന്നത്തെ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.

also read
റൊമാന്റിക്കായി നോക്കുമ്പോള്‍ എനിക്ക് ഛര്‍ദ്ദിക്കാനാണ് വന്നത് ; അനുഭവം പങ്കുവെച്ച് സൂരജ്
പുതിയ തുടക്കം, മഞ്ഞയില്‍ എന്ന് പറഞ്ഞാണ് മഞ്ഞ സാരിയുടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ കീര്‍ത്തി സുരേഷ് പങ്കുവച്ചിരിയ്ക്കുന്നത്. വിഡി18 എന്ന് ഹാഷ്ടാഗില്‍ കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഈ പോസ്റ്റിന് താഴെയാണ് വരുണ്‍ ധവാന്റെ കമന്റ് വന്നിരിയ്ക്കുന്നത്. ‘ദയവ് ചെയ്ത് ഡേറ്റ് തരൂ അമ്മാ’ എന്ന് പറഞ്ഞ് ബോളിവുഡ് താരം എത്തിയതോടെ ആ പോസ്റ്റ് വൈറലാവുകയായിരുന്നു.

https://youtu.be/5SWEAP8gE3M

Advertisement