ആ അടി ലാൽ സാറിന്റെ കരണം പുകച്ചിരിക്കും; വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ

336

ഇന്ത്യയിലെ അറിയപ്പെടുന്ന ഛായാഗ്രഹന്മാരിൽ ഒരാളാണ് സന്തോഷ് ശിവൻ. നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹത്തിന്റെ ക്യാമറ വിരുതിൽ വിരിഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ കാലാപാനി എന്ന സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ രസകരമായ അനുഭവം പങ്ക് വെച്ചിരിക്കുകയാണ് സംവിധായകനും, ഛായാഗ്രഹനുമായ സന്തോഷ് ശിവൻ.

സന്തോഷ് ശിവന്റെ വാക്കുകൾ ഇങ്ങനെ; കാലാപാനിയിൽ ഒരു ആദിവാസി സ്ത്രീ മോഹൻലാലിനെ അടിക്കുന്ന സീനുണ്ട്. ആ സ്ത്രീ ഒന്ന് ചിരിച്ചിട്ട് ഒറ്റയടി ലാൽ സാറിന് കൊടുത്തു. അത് ഒന്നെന്നര അടിയായിരുന്നു. അവർ അത് റിയലായി തന്നെയാണ് ചെയ്തത്.

Advertisements
Courtesy: Public Domain

Also Read
ആരാധകർക്ക് ആശ്വാസവാർത്തയുമായി സാമന്ത; പുതിയ സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

ഈയ്യടുത്ത് ലാൽ സാറിനെ കണ്ടപ്പോള് ആ അടി ഓർമ്മയുണ്ടോ എന്ന് ഞാൻ ചോദിച്ചിരുന്നു. ഉണ്ട് നന്നായി ഓർക്കുന്നുണ്ടെന്നാണ് അദ്ദേഹം നല്കിയ മറുപടി.മീൻ പിടിക്കുന്ന കയ്യോണ്ട് ആണ് അന്ന് അവര് ലാൽ സാറിനെ അടിച്ചത്. അത് സിനിമയിലും ഉണ്ട്.

കാലാപാനിയുടെ ഷൂട്ടിങ്ങ് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഞങ്ങൾ ഞെട്ടിയ പല സംഭവവും ഷൂട്ടിങ്ങിനിടയിൽ ഉണ്ടായിട്ടുണ്ട്. സാബു സിറിലാണ് ചിത്രത്തിന്റെ ആർട്ട്‌സ് ചെയ്തിരുന്നത്. ആർട്ട് ചെയ്യാനുള്ള പ്രോപ്പർട്ടിയൊക്കെ കൊണ്ടു വരുന്ന കപ്പൽ ഞങ്ങളുടെ മുന്നിൽ വച്ച് കത്തിപ്പോയി. അത് മുഴുവൻ കത്തി ഇല്ലാതായി.

Courtesy: Public Domain

Also Read
ശരീരം കാണിക്കാനാണോ വർക്കൗട്ട് ചെയ്യാനോണോ ജിമ്മിൽ വരുന്നത്; തനിക്കെതിരെ വരുന്ന പരിഹാസ കമന്റുകൾക്കെതിരെ ഗായിക അഭയ ഹിരൺമയി

ഞങ്ങൾ സ്വന്തമായാണ് പിന്നെ ആർട്ടുകൾ ഉണ്ടാക്കിയത്. ആൻഡാമാനിലേക്ക് ഞങ്ങൾ കുതിരയെ കൊണ്ടു പോയപ്പോഴാണ് അവർ ആദ്യമായി കുതിരയെ കാണുന്നത്. അവസാനം കുതിരയെ തിരികെ കൊണ്ടു വരാൻ സമ്മതിച്ചില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement