നിങ്ങളെ നിങ്ങളാക്കുന്ന മനോഹരമായ കാര്യങ്ങള്‍ ചെയ്ത് സന്തോഷത്തോടെ ഇരിക്കുക; വിവാഹ മോചന വാര്‍ത്തയ്ക്ക് പിന്നാലെ വരദ പങ്കുവെച്ച പോസ്റ്റ്

44

കുറച്ചുനാളായി ജിഷിൻ മോഹൻറെ വരദയുടെ വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുന്നു. ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ വരദയുമായി വേർപിരിഞ്ഞു എന്ന് ഇപ്പോൾ ജിഷിൻ തന്നെ അറിയിച്ചിരിക്കുകയാണ്.

Advertisements

ഇത് ഞങ്ങളുടെ സ്വകാര്യതയാണ് , എന്താണ് കാരണം , ഇപ്പോൾ സംസാരിക്കാറുണ്ടോ എന്നൊന്നും പറയാൻ താല്പര്യമില്ല നടൻ പറഞ്ഞു. ജിഷിൻ ഇത് വെളിപ്പെടുത്തിയതിന് പിന്നാലെ നിമിഷനേരം കൊണ്ടാണ് വാർത്ത സോഷ്യൽ മീഡിയയിൽ പരന്നത്.

ഇപ്പോഴിതാ ഇതിന് പിന്നാലെ വരദ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റും സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു.

തന്റെ തന്നെ മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് വരദയുടെ പോസ്റ്റ്. ‘ആരോഗ്യത്തോടെ ഇരിക്കുക, സ്വയം സംരക്ഷിക്കുക. പക്ഷെ നിങ്ങളെ നിങ്ങളാക്കുന്ന മനോഹരമായ കാര്യങ്ങൾ ചെയ്ത് സന്തോഷത്തോടെ ഇരിക്കുക’ എന്നാണ് വരദയുടെ പോസ്റ്റ്.

 

 

Advertisement