കമല്‍ഹാസന് ചുംബനരംഗം നിര്‍ബന്ധം , നയന്‍താരയ്ക്ക് അതില്‍ താല്‍പര്യമില്ല; ഇരുവരും ഒന്നിച്ച് അഭിനയിക്കാത്തതിന്റെ കാരണം കണ്ടെത്തി

330

കണ്ണടച്ച് തുറക്കുമ്പോഴേക്കും സിനിമ ലോകത്ത് വലിയൊരു സ്ഥാനമാണ് നടി നയന്‍താര സ്വന്തമാക്കിയത്. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്ന് വന്ന നയന്‍താര പിന്നീട് മറ്റു ഭാഷ ചിത്രങ്ങളില്‍ തിളങ്ങുകയായിരുന്നു. ഇതിനിടെ നടിയുടെ സിനിമാ ജീവിതത്തില്‍ ഒരുപാട് താഴ്ചകള്‍ നയന്‍താരയ്ക്ക് വന്നിട്ടുണ്ട്. ടെലിവിഷന്‍ അവതാരിക ആയിട്ടായിരുന്നു നയന്‍താരയുടെ തുടക്കം, പിന്നാലെ മലയാള സിനിമയിലേക്ക് എത്തി, അവിടെ നിന്നും തിരക്കുള്ള നടിയായി മാറി.

Advertisements

ഒരുകാലത്ത് നടിയെ വിമര്‍ശിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ നടിയുടെ ആരാധകരാണ്. ഇപ്പോള്‍ ബോളിവുഡിലും എത്തിയിരിക്കുകയാണ് നയന്‍താര. ഷാരൂഖ് ഖാന്റെ നായികയായിട്ടാണ് നയന്‍താര ഇതില്‍ അഭിനയിക്കുന്നത്. ഇതിനോടകം നിരവധി നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നയന്‍ ഇതുവരെ കമല്‍ഹാസനൊപ്പം മാത്രം അഭിനയിച്ചിട്ടില്ല. ഒരിക്കല്‍ ഇരുവരെ ഒന്നിപ്പിച്ചുകൊണ്ട് സിനിമ ചെയ്യാന്‍ നോക്കിയിരുന്നുവെങ്കില്‍ അത് നടന്നില്ല. കമല്‍ഹാസനൊപ്പം നയന്‍താര അഭിനയിക്കാത്തത്തിന്റെ കാരണം സോഷ്യല്‍ മീഡിയ തന്നെ കണ്ടെത്തിയിരിക്കുകയാണ്.

also read നിങ്ങള്‍ ഇവിടെ കളിച്ചു ചിരിച്ച് നടക്കുകയാണ് അല്ലെ , വീട്ടിലുള്ളവര്‍ ഇപ്പോഴും കരച്ചില്‍ നിര്‍ത്തിയിട്ടില്ല; സ്വാന്തനം ആരാധകര്‍

കമല്‍ഹാസന്‍ തന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും ചുംബനരംഗങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ നയന്‍താര അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നില്ല. തുടക്കകാലത്ത് നടി ഇത്തരം സീനുകള്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. ഈ കാരണം കൊണ്ടാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കാത്തതെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

അതേസമയം ഇന്ന് ഒരു അച്ഛനും അമ്മയും കൂടിയാണ് വിഘ്നേഷും നയന്‍താരയും. താങ്ങള്‍ക്ക് ഇരട്ട കുട്ടികള്‍ പിറന്ന സന്തോഷം ഈ ദമ്പതികള്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഈ അടുത്ത് കുഞ്ഞിന്റെ ഫോട്ടോ എല്ലാം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു താരങ്ങള്‍. മക്കളുടെ ആദ്യത്തെ ഓണം എല്ലാം ഗംഭീരമായിട്ട് തന്നെ ആഘോഷിച്ചു.

 

 

Advertisement