നിങ്ങള്‍ ഇവിടെ കളിച്ചു ചിരിച്ച് നടക്കുകയാണ് അല്ലെ , വീട്ടിലുള്ളവര്‍ ഇപ്പോഴും കരച്ചില്‍ നിര്‍ത്തിയിട്ടില്ല; സ്വാന്തനം ആരാധകര്‍

365

ആരാധകര്‍ ഏറെയുള്ള സീരിയലാണ് സ്വാന്തനം. പരമ്പര ആരംഭിച്ചത് മുതല്‍ നിരവധി പ്രേക്ഷകരാണ് ഈ സീരിയലിന് ഉള്ളത്. നിരവധി സിനിമ സീരിയല്‍ താരങ്ങളാണ് സ്വാന്തനത്തില്‍ അഭിനയിക്കുന്നത്. ഈ അടുത്തായിരുന്നു പരമ്പരയിലെ പ്രധാനപ്പെട്ട കഥാപാത്രമായ ലക്ഷ്മി അമ്മ മരിച്ചത്. ഇത് സ്വാന്തനം ആരാധകരില്‍ ഒരുപാട് വിഷമം ഉണ്ടാക്കി. ലക്ഷ്മി അമ്മയായി അഭിനയിക്കുന്നത് ഗിരിജ പ്രേമന്‍ ആണ്. വീല്‍ചെയറില്‍ ആയ അമ്മയെ മക്കളും മരുമക്കളും ചേര്‍ന്നാണ് നോക്കിയിരുന്നത്.

Advertisements

ബാലന്റെ കട കത്തിയെന്നറിഞ്ഞ വിഷമത്തില്‍ എല്ലാവരും സങ്കടത്തില്‍ ആയിരുന്നു. ഇതിനിടെയാണ് ലക്ഷ്മി അമ്മയുടെ വിയോഗം. ഈ രംഗം കണ്ട് ഒരു സാന്ത്വനം ആരാധകര്‍ എങ്കിലും കരയാതിരുന്നിട്ടുണ്ടാവില്ല. ആ രംഗം കണ്ട് പ്രേക്ഷകര്‍ ശരിക്കും കരഞ്ഞു.

also read ചിത്രത്തില്‍ ദീപിക പദുക്കോണിനാണ് പ്രാധാന്യം ലഭിച്ചത്; നയന്‍താര കട്ട കലിപ്പിലെന്ന് റിപ്പോര്‍ട്ട്

അതേസമയം ഗിരിജ കാണുന്നതുപോലെയല്ല എന്ന് സഹതാരങ്ങള്‍ പറയുന്നു. കളര്‍ഫുള്‍ സാരി അണിഞ്ഞ് സന്തോഷത്തോടെയാണ് സെറ്റിലേക്ക് വരാറ്. ഞങ്ങളോടൊപ്പം എല്ലാത്തിനും അമ്മയും കൂടെ ഉണ്ടാകും. ഗിരിജാമ്മ ഞങ്ങള്‍ക്ക് അമ്മ തന്നെയാണ്. എന്നും രാവിലെ കൊണ്ടുവരുന്ന നാരങ്ങ മിട്ടായിയും സ്‌നേഹത്തില്‍ പൊതിഞ്ഞ ഉപദേശങ്ങളും കൊച്ചുകുട്ടികളുടെ കുസൃതിയില്‍ നിറഞ്ഞ ഞങ്ങളുടെ സ്വന്തം അമ്മ എന്നായിരുന്നു നടി രക്ഷ കുറിച്ചത്.

സീരിയല്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് രക്ഷാ അവതരിപ്പിക്കുന്നത്. ഇതില്‍ അപര്‍ണ എന്ന അപ്പുവായിട്ടാണ് രക്ഷ എത്തുന്നത്. സ്വാന്തനത്തിലെ അമ്മച്ചി മരിച്ചെന്ന് പറഞ്ഞ് എന്റെ അമ്മ ഇപ്പോഴും കരച്ചില്‍ നിര്‍ത്തിയിട്ടില്ല. നിങ്ങള്‍ അവിടെ ഉല്ലസിക്കുകയാണല്ലോ എന്നായിരുന്നു ഒരാളുടെ ചോദ്യം. പിന്നാലെ നിരവധി കമന്റുകളും മറുപടിയുമാണ് വന്നത്.

 

Advertisement