നടി ബീന ആന്റണിക്കൊപ്പം തൂവൽസ്പർശത്തിലെ ശ്രേയ; ഇരുവരും തമ്മിലുള്ള യഥാർത്ഥ ബന്ധം അറിഞ്ഞ് അമ്പരന്ന് ആരാധകർ

137

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അവന്തിക മോഹൻ. ആത്മസഖി എന്ന സീരീയിലിലൂടെ ഈയിരുന്നു അവന്തിക മലയാളം മിനിസ്‌ക്രീൻ ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. നന്ദിത എന്ന കഥാപാത്രത്തെയാണ് അവന്തിക ആത്മസഖിയിൽ അവതരിപ്പിച്ചത്.

റെയ്ജൻ ആയിരുന്നു ഈ സീരിയലിൽ നായകനായി എത്തിയത്. ഇരുവരുടെയും ജോഡിയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് ആയിരുന്നു. ആത്മസഖി വിജയകരമായി മുന്നേറുന്നതിന് ഇടയിലായിരുന്നു അവന്തികയുടെ പിൻമാറ്റം. നന്ദിത എന്ന കഥാപാത്രത്തിന്റെ ആ മാറ്റം ഉൾകൊള്ളാൻ കഴിയില്ലെന്നായിരുന്നു പ്രേക്ഷകർ പറഞ്ഞത്.

Advertisements

താൻ ഗർഭിണി ആയതിനാൽ ഡോക്ടർ വിശ്രമം നിർദേശിച്ചുവെന്നും പിൻമാറുകയല്ലാതെ വേറെ മാർഗമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. പിന്നീട് കുഞ്ഞ്പിറന്ന വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു.

ALSO READ- റോബിനെ കണ്ടതോടെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഒരമ്മ, കാലിൽ വീണ്‌റോബിൻ; ഇത് കണ്ട് ചൊറിയാൻ വരുന്നവർ എന്റെ വായിലിരിക്കുന്നത് കേൾക്കുമെന്ന് റിയാസിന്റെ നാട്ടിൽ റോബിൻ

അതുപോലെ തന്നെ നിരവധി സീരയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ബീന ആന്റണി. ഒരു കാലത്ത് സിനിമകളിൽ സജീവമായിരുന്ന ബീന ആന്റണി പിന്നീട് സിനിമയിൽ നിന്ന് പതിയെ ഇടവേളയെടുത്ത് ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നിരവധി ആരാധകരുമുണ്ട് അവന്തികയ്ക്കും ബീന ആന്റണിക്കും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. ഇത് പങ്കുവെച്ചിരിക്കുന്നത് അവന്തികയാണ്. ഈ ചിത്രത്തിൽ ആരാധകരെ കൂടുതൽ സംശയത്തിനിറയാക്കിയിരിക്കുന്നത് അവന്തിക അതിന് നൽകിയ അടിക്കുറിപ്പാണ്. തന്റെ യഥാർത്ഥ അമ്മ, തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും കൂടെ കൂടിയിട്ട് പതിനൊന്നു വർഷം ആയെന്നുമൊക്കെയാണ് അടിക്കുറിപ്പിൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ചിത്രം കണ്ടതോടെ ഇവരുടെ ആഴത്തിലുള്ള ബന്ധമാണ് ചർച്ച.

ALSO READ- സ്വന്തമായി വിമാനവും, ഏക്കറുകൾക്ക് നടുവിലെ ബംഗ്ലാവും, ആകാശദൂതിലെ ആനി ഇപ്പോൾ ഇവിടുണ്ട്, നടി മാധവിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

തൂവൽ സ്പർശം സീരിയലിലെ ഐ പി എസ് ശ്രെയയ്ക്ക് നിരവധി ആരാധകരുമുണ്ട്. എന്നാൽ താൻ അഭിനയിച്ച കഥാപാത്രങ്ങളെയെല്ലാം വെച്ച് താരതമ്യപ്പെടുത്തി നോക്കുമ്പോൾ അതിൽ നിന്നെല്ലാം വളരെയേറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവന്തിക ഇപ്പോൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.നിരവധി സീരിയലുകളിൽ അഭിനയിച്ച അവന്തികയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന തൂവൽ സ്പർശത്തിലെ ശ്രേയ എന്ന കഥാപാത്രം.

Advertisement