Home Entertainment

ദിലീപിനെ പിന്തുണച്ചത് എന്തിന്; തെസ്നി ഖാന്‍ തുറന്നു പറയുന്നു

30

യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍, താരത്തിന് പിന്തുണയുമായി എത്തിയ നടിമാരിലൊരാളായിരുന്നു തെസ്‌നി ഖാന്‍.

Advertisements

ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ കാരണം ഒരു ചാനല്‍ ഷോയില്‍ തുറന്നു പറയുന്നു.
സഹപ്രവര്‍ത്തകനും സുഹൃത്തുമാണ് ദിലീപ്.

അദ്ദേഹത്തെ ഒരുപാട് വര്‍ഷങ്ങളായി അറിയാമെന്നും ദിലീപ് അങ്ങനെയൊരു കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും തെസ്‌നി പറയുന്നു. സത്യം പുറത്തു വരുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്തരുതെന്നും തെസ്‌നി അഭിപ്രായപ്പെട്ടു.

കൂടാതെ ആക്രമിക്കപ്പെട്ട നടിയെ തനിക്ക് അറിയാമെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും തെസ്‌നി കൂട്ടിച്ചേര്‍ത്തു.

അമ്മ ഷോയില്‍ വനിതാ സംഘടനെയും മറ്റു നടി]മാരെയും പരിഹസിച്ചതാണ് സ്കിറ്റ് എന്ന വിമര്‍ശനത്തിനും തെസ്നി മറുപടി നല്‍കി.

ഷോയില്‍ ആരെയും കളിയാക്കിയിട്ടില്ലെന്നും വിമര്‍ശിക്കുന്നവര്‍ അത് ഒന്നുകൂടി കണ്ടു നോക്കണമെന്നും താരം പറഞ്ഞു.

Advertisement