അമ്മ അംഗങ്ങൾ ഒരുപാട് സഹായിച്ചതാണ്; ചട്ടപ്രകാരം മോളി കണ്ണമാലിയെ സഹായിക്കാൻ പറ്റില്ല; വിശദീകരിച്ച് ടിനി ടോം

2289

ദുരിതങ്ങളിൽ നിന്ന് ദുരിതങ്ങളിലേക്കുള്ള യാത്രയിലാണ് നടി മോളി കണ്ണമാലിയും. കുടുംബവും. അസുഖബാധിതയായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന നടി ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ട് അധിക ദിവസമായിട്ടില്ല. പക്ഷെ താരത്തിന്റെ വീട് ജപ്തി നടപടിയിലേക്ക് നീങ്ങുകയായിരുന്നു. തന്റെ വീട് ജപ്തി നടപടികൾ നേരിടുകയാണെന്ന് പറഞ്ഞ് മോളി കണ്ണമാലി തന്നെ രംഗത്തെത്തിയിരുന്നു.

താരത്തിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി നടി മോളി കണ്ണമ്മാലിക്ക് സഹായവുമായി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ എത്തിയിരുന്നു. ജപ്തിയുടെ വക്കിലെത്തിയ മോളിയുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നൽകിയെന്ന് ഫിറോസ് അറിയിച്ചിരുന്നു. ഇതിനിടെ മോളി കണ്ണമാലിയെ സഹായിക്കാൻ മുന്നോട്ട് വരാത്തതിന്റെ പേരിൽ ഏറ്റവും അധികം വിമ ർ ശനം കേട്ടത് അമ്മ സംഘടനയായിരുന്നു. താരത്തിന് വേണ്ട സഹായം എത്തിച്ചില്ലെന്ന് താര സംഘടനയ്ക്ക് എതിരെ പ്രേക്ഷകർ പ്രതികരിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ എന്തുകൊണ്ടാണ് സിനിമാ സംഘടന അമ്മ സഹായമൊന്നും നൽകിയില്ലെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ടിനി ടോം.

സംഘടനാ ചട്ടപ്രകാരം മോളി കണ്ണമാലിയെ സഹായിക്കാൻ കഴിയില്ലെന്ന് ടിനി ടോം പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ALSO READ- മോഹൻലാൽ എന്നെ ത ല്ലു ന്ന ത് കണ്ട് അമ്മ നിർത്താതെ ക ര ഞ്ഞു, ലാലിനോട് ദേഷ്യപ്പെട്ടതിന് നിരവധി ചീ ത്ത വിളികളാണ് കിട്ടിയത്: വിന്ദുജ മേനോൻ പറഞ്ഞത്

മോളി കണ്ണമാലിക്ക് ആദ്യം വീട് വെച്ച് കൊടുക്കാൻ നേരത്തെ മമ്മൂക്കയാണ് ഏറ്റവും കൂടുതൽ സഹായിച്ചത്. അല്ലാതെയും പേഴ്സണലായി സഹായിച്ചവരുണ്ട്. അമ്മ സംഘടനയുടെ ഹെൽപ്പ് കിട്ടിയില്ലെന്നേയുള്ളൂ. അമ്മയുടെ അംഗങ്ങളിൽ നിന്നും ഒരുപാട് ഹെൽപ്പ് കിട്ടിയിട്ടുണ്ടെന്നും ടിനി ടോം.

അമ്മ ഒരു ആർഭാട സംഘടനയായി പുറത്ത് നിന്നുള്ളവർക്ക് തോന്നും. പക്ഷെ അതിൽ നൂറോളം പേർ മാത്രമാണ് സുഖ സൗകര്യങ്ങളിൽ ജീവിക്കുന്നവരെന്നാണ് ടിനി ടോം പറയുന്നത്.

‘അമ്മ സംഘടനയ്ക്ക് പലപ്പോഴും നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങളോടെയാണ് അമ്മ എന്ന സംഘടന വ്യാപക വിമർശനങ്ങൾക്കിരയായി തുടങ്ങിയത്. സംഘടനയോട് മുഖം തിരിഞ്ഞ് നിൽക്കുന്ന താരങ്ങളും ഇന്ന് സിനിമാ രംഗത്തുണ്ടെന്നും ടിനി ടോം പറഞ്ഞു.

ALSO READ-പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ കാവ്യമാധവൻ ആഗ്രഹിച്ചിരുന്നു: ദിലീപ് പൃഥ്വിരാജ് ശത്രുതയുടെ കാരണം അന്ന് പല്ലിശേരി വെളിപ്പെടുത്തിയത് ഇങ്ങനെ

‘സംഘടനയുടെ അജണ്ടയ്ക്കനുസരിച്ചേ ചെയ്യാൻ പറ്റൂ. അമ്മയിലെ അംഗങ്ങൾ ചെയ്യുന്നത് പുറത്താരോടും പറയാറില്ല. ഓവർ പെയ്ഡായവർ സുഖ സൗകര്യങ്ങൾ ആസ്വദിക്കുന്നു എന്നാണ് പുറത്തുള്ളവർക്ക് തോന്നുക’- എന്നാണ് താരം പറയുന്നത്.

എന്നാൽ, നൂറോളം പേർ മാത്രമാണ് സുഖ സൗകര്യങ്ങളിൽ ജീവിക്കുന്നത് ബാക്കി എല്ലാവരും പുറന്തള്ളപ്പെട്ട് പോയവരാണ്. കാലത്തിന്റെ ഓട്ടത്തിനിടയ്ക്ക് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നവരാണ്. മാസം 5000 രൂപ വെച്ച് കൈനീട്ടം എന്ന പരിപാടി 250 ഓളം പേർക്ക് കൊടുക്കുന്നുണ്ട്. അവരുടെ കുടുംബങ്ങളിൽ മരുന്ന് മേടിക്കുന്നു. പക്ഷെ ഇത്രയും ചെയ്യുന്നത് പുറത്ത് പറയാറില്ല.-എന്നും താരം പറയുകയാണ്.

പുറത്തുനിന്നും കാണുമ്പോൾ എല്ലാവരും വണ്ടിയിൽ നിന്ന് വന്നിറങ്ങുന്നു. അതിന്റെ പിന്നിലുണ്ടായ അധ്വാനം അറിയില്ല. കാശ് കിട്ടുമെങ്കിലും രാവിലെ മുതൽ രാത്രി വരെ ഉറക്കമൊഴിച്ച് പണിയെടുത്താണ് പലരും സമ്പാദിച്ചത്. അവർ പേഴ്സണലായി എൻജോയ് ചെയ്യുന്നത് വളരെ കുറവാണ്. അധ്വാനം കൂടുതലാണ് സിനിമയിൽ. ആയുസ് കളഞ്ഞുള്ള ചരടിൻമേൽ കളി തന്നെയാണ് സിനിമ. വെള്ളപ്പൊക്കം വന്ന സമയത്ത് ഷോ ചെയ്ത് അഞ്ച് കോടി രൂപ സർക്കാരിന് കൊടുത്തുവെന്നും താരം വിശദീകരിച്ചു.

Advertisement