മോഹന്‍ലാലും ടോമിച്ചന്‍ മുളകുപാടവും പുലിമുരുകന് ശേഷം ഒന്നിക്കുന്നു; സംവിധാനം അരുണ്‍ഗോപി, വരുന്നത് കിടുക്കാച്ചി സാധനം

24

മലയാള സിനിമയിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന
ചിത്രത്തില്‍ നായകനായി മോഹന്‍ലാല്‍. മറ്റൊരു പ്രത്യേകത പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം അരുണ്‍ഗോപി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ്.

Advertisements

ചിത്രത്തിന്റെ വിശേഷങ്ങള്‍ ടോമിച്ചന്‍ മുളകുപാടവും അരുണ്‍ഗോപിയും ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്.നിലവില്‍ ധാരാളം ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി അണിയറയിലൊരുങ്ങുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍, സൂര്യയ്‌ക്കൊപ്പമുള്ള തമിഴ് ചിത്രം, അറബിക്കടലിന്റെ സിംഹം, ബിഗ് ബ്രദര്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ശ്രീ കുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ഡിസംബര്‍ 14ന് തീയേറ്ററുകലിലെത്താന്‍ തയ്യാറെടുക്കുകയാണ്.

അരുണ്‍ഗോപിയുടെ ഫെയ്‌സ്ബുക് കുറിപ്പ് ഇങ്ങനെ:

മോഹന്‍ലാല്‍ എന്ന കംപ്ലീറ്റ് ആക്ടറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുക എന്നത് ഏതൊരു സംവിധായകന്റെയും സ്വപ്‌നമാണ്. എനിക്കത് ലഭിച്ചിരിക്കുന്നു. അടുത്ത ചിത്രം അദ്ദേഹത്തിനൊപ്പമുള്ളതാണ്.

ടോമിച്ചന്‍ മുളകു പാടവുമായി വീണ്ടുമൊന്നിക്കാന്‍ കഴിഞ്ഞതും വലിയ സന്തോഷമാണ്. ആന്റണി ചേട്ടനും നന്ദി പറയുന്നു. നോബിള്‍ ജേക്കബിനെക്കുടാതെ ഈ പ്രോജക്ടിനെക്കുറിച്ച് പറയാന്‍ പോലും സാധിക്കില്ല.
എല്ലാവര്‍ക്കും നന്ദി.

Advertisement