അന്ന് ദാരിദ്ര്യമായിരുന്നു, ഭക്ഷണം കഴിക്കാന്‍ പോലും കാശുണ്ടായിരുന്നില്ല, അപ്പോള്‍ റിമയും ആഷിഖും കാറില്‍ വന്നിറങ്ങുകയായിരുന്നു, കൂതറ ഷൂട്ടിനിടെയുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് ടൊവിനോ

23609

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇന്ന് ടൊവിനോ. ഒത്തിരി ചിത്രങ്ങളില്‍ അദ്ദേഹം നാകനായി അഭിനയിച്ചിട്ടുണ്ട്. ഇന്ന് മലയാള സിനിമയിലെ യുവ നായകന്മാരില്‍ മുന്നില്‍ നില്‍ക്കുന്ന ആളാണ് ടൊവിനോ.

Advertisements

ഇപ്പോഴിതാ കൂതറ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. ഷൂട്ടിനിടെയുണ്ടായ രസകരമായ സംഭവങ്ങളാണ് താരം പങ്കുവെച്ചത്. സിനിമയുടെ ഷൂട്ടിന് വരുമ്പോള്‍ താന്‍ ബൈക്കിലായിരുന്നു വന്നതെന്നും അപ്പോള് ടിഎ കിട്ടുമായിരുന്നുവെന്നും അതുകൊണ്ടായിരുന്നു ഭക്ഷണം കഴിച്ചിരുന്നതെന്നും ടൊവിനോ പറയുന്നു.

Also Read: കല്യാണക്കാര്യം പറയാത്തതിന് വളരെ മോശം വാക്കുകളായിരുന്നു അവര്‍ പറഞ്ഞിരുന്നത്, ഒത്തിരി പ്രശ്‌നങ്ങള്‍ നേരിട്ടത് പൃഥ്വിയായിരുന്നു, സുപ്രിയ പറയുന്നു

ഒരു ദിവസം ബസ്സിന് വന്നപ്പോള്‍ ടിഎ കിട്ടിയില്ലെന്നും ആഷിഖ് അബുവിനോട് ചോദിച്ചാലോ എന്ന് ഒപ്പമുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞുവെന്നും ടൊവിനോ പറയുന്നു. കൂതറ ഷൂട്ട് ചെയ്യുന്ന സമയത്ത് തനിക്കും അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കും കടുത്ത ദാരിദ്ര്യമായിരുന്നുവെന്നും ടൊവിനോ പറയുന്നു.

കൂതറയുടെ ഡബ്ബിങ് നടക്കുമ്പോള് ഭക്ഷണം കഴിക്കാന്‍ പണമില്ലായിരുന്നു, വിശന്നിട്ട് നടക്കുകയായിരുന്നു താനും അസിസ്റ്റന്റ് ഡയറക്ടര്‍ ഉനൈസുമെന്നും അപ്പോഴായിരുന്നു റിമയുടെയും ആഷിഖിന്റെയും വിവാഹമെന്നും അവര്‍ പാവപ്പെട്ടവര്‍ക്ക് പണം കൊടുത്തിരുന്നുവെന്നും ടൊവിനോ പറയുന്നു.

Also Read: യുടൂബിൽ ഒക്കെ കാർത്തിക കണ്ണന്റെ കണ്ടോ, കണ്ടിട്ടുണ്ടോ എന്നൊക്കെ കാണുമ്പോൾ ഇനി ഞാൻ അറിയാതെ വല്ലതും ഉണ്ടോ എന്നറിയാൻ ഞാൻ തന്നെ കയറി നോക്കും, നടി പറയുന്നത് കേട്ടോ

അപ്പോള്‍ താനും ഉനൈസും പറഞ്ഞത് അവരോട് ഒരു ഇരുന്നൂറ് രൂപ ചോദിച്ചാലോ എന്നായിരുന്നു. കാരണം വീട്ടില്‍ നിന്നും പൈസ ചോദിക്കുന്നതിന് ഒരു പരിധിയില്ലേ എന്നും അങ്ങനെ ഒത്തിരി ഒത്തിരി സംഭവങ്ങള്‍ ഷൂട്ടിനിടെ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.

Advertisement