കല്യാണക്കാര്യം പറയാത്തതിന് വളരെ മോശം വാക്കുകളായിരുന്നു അവര്‍ പറഞ്ഞിരുന്നത്, ഒത്തിരി പ്രശ്‌നങ്ങള്‍ നേരിട്ടത് പൃഥ്വിയായിരുന്നു, സുപ്രിയ പറയുന്നു

604

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടനും സംവിധായകനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാധകരെയും പ്രേക്ഷകരെയും എല്ലാം ഞെട്ടിച്ചുകൊണ്ട് സര്‍പ്രൈസ് ആയിട്ടായിരുന്നു ഇവരുടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നത്.

Advertisements

പാലക്കാട് വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. 2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകള്‍ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവര്‍ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും.

Also Read: യുടൂബിൽ ഒക്കെ കാർത്തിക കണ്ണന്റെ കണ്ടോ, കണ്ടിട്ടുണ്ടോ എന്നൊക്കെ കാണുമ്പോൾ ഇനി ഞാൻ അറിയാതെ വല്ലതും ഉണ്ടോ എന്നറിയാൻ ഞാൻ തന്നെ കയറി നോക്കും, നടി പറയുന്നത് കേട്ടോ

പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുന്നതും സുപ്രിയയാണ്. ഇന്ന് സുപ്രിയയ്ക്കും ആരാധകരേറെയാണ്.

വിവാഹത്തിന് ശേഷം ഇരുവര്‍ക്കുമെതിരെ സോഷ്യല്‍മീഡിയയില്‍ വിദ്വേഷ പ്രചരണം നടന്നിരുന്നു. ഇപ്പോഴിതാ അതിനെപ്പറ്റി സംസാരിക്കുകയാണ് സുപ്രിയ. തന്റെ ഫിസിക്കല്‍ അപ്പിയറന്‍സിനെ കുറ്റിപ്പെടുത്തിക്കൊണ്ട് കമന്റുകള്‍ വന്നിരുന്നുവെന്നും പക വീട്ടുന്നത് പോലെയായിരുന്നു പല കമന്റുകളുമെന്നും സുപ്രിയ പറയുന്നു.

Also Read: ഇവൻ പറ്റിപ്പാണ്, ഇവന് എതിരെ പെണ്ണ് കേസുണ്ട്, കള്ളപ്പണക്കേസുണ്ട്, അതുകൊണ്ടാണല്ലോ ബിജെപി ആയത്, എന്നെ ഇവൻ വല്ലതും ചെയ്യുമെന്ന് പേടിയുണ്ട്: ഉണ്ണി മുകുന്ദന് എതിരെ തുറന്നടിച്ച് ശാന്തിവിള ദിനേശ്

മോശം ഭാഷയിലാണ് പലരും സംസാരിച്ചിരുന്നത്. താന്‍ കാരണം എന്തിനാണ് പൃഥ്വിരാജിനെ ഇങ്ങനെ പറഞ്ഞതെന്നും സുപ്രിയ ചോദിക്കുന്നു. ഇതൊക്കെ കാരണം ഒത്തിരി പ്രശ്‌നങ്ങള്‍ ഫേസ് ചെയ്തത് സുപ്രിയയായിരുന്നുവെന്നും പ്രധാന പ്രശ്‌നം കല്യാണ കാര്യം ആരോടും പറയാത്തതായിരുന്നുവെന്നും സുപ്രിയ പറയുന്നു.

Advertisement