‘പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല’; വൈറലായി ടൊവീനോയുടെ കിടിലന്‍ ആക്ഷന്‍ വീഡിയോ

19

ടൊവീനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ റിലീസിംഗിന് ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തിന്റെ ചെറിയയൊരു ദൃശ്യം പുറത്തു വിട്ടിരിക്കുകയാണ് ടൊവീനോ. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഒരു പോത്തുമായി ഏറ്റുമുട്ടുന്നതിന്റെ ഒരു വീഡിയോ ടൊവീനോ പങ്കുവെച്ചത്. പുറത്തിവിട്ട് മിനിറ്റുകള്‍ക്കുള്ളില്‍ വീഡിയോ വൈറലായിരിക്കുകയാണ്.

Advertisements

ഒരു പോത്തും ആയുള്ള ടോവിനോയുടെ സംഘട്ടന രംഗമാണ് ആ വിഡിയോയില്‍ ഉള്ളത്. ഓടുന്ന പോത്തിന്റെ കൊമ്പില്‍ പിടിച്ച പറന്നു ചാടി പോത്തിന്റെ ഓട്ടം നിര്‍ത്തുന്ന ടൊവിനോയെ വീഡിയോയില്‍ കാണാം. ‘ദിതൊക്കെ യെന്ത്? പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല! പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു’ എന്ന സരസമായ തലക്കെട്ടോടെയാണ് ടൊവീനോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖരന്‍ മാസ്റ്ററാണ് ചിത്രത്തിന് കിടിലന്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ആക്ഷനും പ്രണയത്തിനുമൊപ്പം ഇതുവരെ കാണാത്ത മാസ്മരിക പ്രകടനവുമായാണ് ടൊവീനോ എത്തുകയെന്നാണ് ട്രെയിലറുകള്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരനായാണ് ടൊവീനോ എത്തുന്നത്.

അനു സിത്താരയും നിമിഷ സജയനുമാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, ശരണ്യ പൊന്‍ വണ്ണന്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം.

ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്. 2012ല്‍ ലാലും ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ഒഴിമുറിയാണ് മധുപാല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ചിത്രം നവംബര്‍ ഒന്‍പതിന് തീയേറ്ററുകളിലെത്തും.

Advertisement