രണ്ടില്‍ നിന്നും നാലായി, ഒരു ജോഡിയില്‍ നിന്നും ടീമായി, ഒമ്പത് വര്‍ഷം കൊണ്ട് ജീവിതത്തില്‍ വന്ന മാറ്റത്തെ കുറിച്ച് ടൊവിനോ തോമസ്, വിവാഹവാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച പോസ്റ്റ് വൈറല്‍

228

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇന്ന് ടൊവിനോ തോമസ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് സിനിമയില്‍ താരമൂല്യമുള്ള നായകനായി മാറിയ താരമാണ് നടന്‍ ടൊവിനോ.

Advertisements

2012 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. വില്ലനായും സഹനടനായും അഭിനയിച്ച താരം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും സജീവമായ ഈ യുവതാരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Also Read: ഒരു വര്‍ഷമായി അവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നിട്ട്, ഭയങ്കര കുറുമ്പിയാണ്, മകളെ കുറിച്ച് അഭിരാമി പറയുന്നു

സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന നടനാണ് ടൊവിനോ. സിനിമയ്ക്കകത്തും പുറത്തും താരം സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാറുണ്ട്. 2018 ആണ് താരത്തിന്റെ അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ സിനിമ. ചിത്രം 200 നോടി ക്ലബിലടക്കം ഇടം പിടിച്ചിരുന്നു.

ഇപ്പോഴിതാ വിവാഹവാര്‍ഷിക ദിനത്തില്‍ ടൊവിനോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. തന്റെ എല്ലാ സന്തോഷത്തിന്റെയും അടിവേര് കുടുംബത്തില്‍ നിന്നാണെന്നും സിനിമയിലും കരിയറിലും തനിക്ക് എത്ര തന്നെ ഉയരങ്ങളിലെത്താന്‍ കഴിഞ്ഞാലും അത് അങ്ങനെ തന്നെയാണെന്നും ടൊവിനോ പറയുന്നു.

Also Read: ഇത്രയും ചെറുപ്പത്തില്‍ ഒത്തിരി സ്വപ്‌നങ്ങള്‍ ബാക്കിവെച്ച് തിരികെ വരാന്‍ പറ്റാതെ യാത്രയായി, വിശ്വസിക്കാനാവുന്നില്ല, ആദിത്യന്റെ വിയോഗത്തില്‍ വേദന മാറാതെ സീമ ജി നായര്‍, നൊമ്പരക്കുറിപ്പ്

കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് തങ്ങള്‍ രണ്ടുപേര്‍ എന്നത് നാലായി എന്നും ഒരു ജോഡി എന്നത് ഒരു ടീമായി എന്നും എണ്ണിയാല്‍ തീരാത്തത്ര ഓര്‍മ്മകള്‍ തങ്ങള്‍ നെയ്തുവെന്നും ചെറിയ നേര്‍ത്ത വരകളിലൂടെ തങ്ങള്‍ ഒന്നിച്ച് കടന്നുപോയി എന്നും എപ്പോഴും തങ്ങള്‍ ഒന്നിച്ചാണെന്ന് ഉറപ്പാക്കിയെന്നും തന്റെ നിലനില്‍പ്പിന്റെയും സന്തോഷത്തിന്റെയും കാരണം അത് തന്നെയാണെന്ന് ഉറപ്പിച്ച് പറയാമെന്നും ടൊവിനോ കുറിച്ചു.

പ്രണയകാലം മുതല്‍ ഇന്നുവരെയുള്ള ചിത്രങ്ങളെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ടൊവിനോക്കും ഭാര്യ ലിഡിയയ്ക്കും ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തത്.

Advertisement