വേര്‍പിരിഞ്ഞ് കഴിഞ്ഞിട്ടും ഭര്‍ത്താവിനോടുള്ള സ്‌നേഹം അറിയിച്ച് വീണ നായര്‍, ജന്മദിനത്തില്‍ പങ്കുവെച്ച പോസ്റ്റ് വൈറല്‍, ആശംസകളുമായി എത്തി ആരാധകര്‍

314

സിനിമകളിലൂടെയും സീരിയലുകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായര്‍. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ എത്തി പിന്നീട് സിനിമയിലും തിളങ്ങുകയായിരുന്നു താരത്തിന് ആരാധകരും ഏറെയാണ്.

Advertisements

ഏഷ്യാനെറ്റിലെ പ്രമുഖ റിലായിറ്റി ഷോയായ ബിഗ്‌ബോസ് സീസണ്‍ മലയാളം രണ്ടിലെ മത്സരാര്‍ത്ഥിയായ എത്തിയതോടെ വീണ നായര്‍ക്ക് ആരാധകരും കൂടുകയായിരുന്നു. ആര്‍ജെ അമനാണ് വീണയുടെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

Also Read: ഒരു വര്‍ഷമായി അവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നിട്ട്, ഭയങ്കര കുറുമ്പിയാണ്, മകളെ കുറിച്ച് അഭിരാമി പറയുന്നു

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ വീണ താനും ഭര്‍ത്താവും പിരിഞ്ഞാണ് താമസിക്കുന്നത് എന്ന് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും എന്ത് ചെയ്താലും ആ സ്ഥാനം മറക്കാനാവില്ലെന്നും തങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് മോന്റെ കാര്യങ്ങള്‍ നോക്കുന്നതെന്നും വീണ പറഞ്ഞിരുന്നു.

അതേസമയം, തങ്ങള്‍ ഡിവോഴ്‌സ് എന്ന തീരുമാനത്തിലേക്ക് പൂര്‍ണ്ണമായും എത്തിയിട്ടില്ലെന്നും മോന്‍ ഇടക്കൊക്കെ അച്ഛന്റെ അടുത്തേക്ക് പോകാറുണ്ടെന്നും അവന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ ഇടക്ക് അദ്ദേഹം വിളിക്കാറുണ്ടെന്നും ഇപ്പോള്‍ സെപ്പറേറ്റഡ് ആയ സ്ത്രീയെന്ന നിലയില്‍ വേറെ കണ്ണിലൂടെയാണ് സമൂഹം തന്നെ വീക്ഷിക്കുന്നതെന്നും വീണ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Also Read: പ്രണയത്തിലായത് രണ്ട് വര്‍ഷം മുമ്പ്, വിവാഹമാകുമ്പോഴേ വെളിപ്പെടുത്തൂവെന്ന് അന്നേ തീരുമാനിച്ചത്, ഗോപിക അനില്‍ പറയുന്നു

കഴിഞ്ഞ ദിവസം അമന്റെ പിറന്നാളായിരുന്നു. അമന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വീണ പങ്കുവെച്ച പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. അച്ഛനും മോനും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചായിരുന്നു വീണ അമന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

Advertisement