Home Entertainment Celebrities

പ്രണയത്തിലായത് രണ്ട് വര്‍ഷം മുമ്പ്, വിവാഹമാകുമ്പോഴേ വെളിപ്പെടുത്തൂവെന്ന് അന്നേ തീരുമാനിച്ചത്, ഗോപിക അനില്‍ പറയുന്നു

2848

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എ്രപ്പോഴും പിയപ്പെട്ട താരങ്ങളാണ് നടി ഗോപിക അനിലും അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ഏതാനും ദിവസം മുമ്പാണ് പുറത്തെത്തിയത്.

Advertisements

വിവാഹനിശ്ചയത്തിന്റെ നിരവധി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിശ്ചയ ചടങ്ങിന്റെ ഫോട്ടോകള്‍ പങ്കുവെച്ചു കൊണ്ട് ഗോപിയും ജിപിയും തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഈ സന്തോഷവാര്‍ത്ത അറിയിച്ചിരുന്നത്.

Also Read:ഇത്രയും ചെറുപ്പത്തില്‍ ഒത്തിരി സ്വപ്‌നങ്ങള്‍ ബാക്കിവെച്ച് തിരികെ വരാന്‍ പറ്റാതെ യാത്രയായി, വിശ്വസിക്കാനാവുന്നില്ല, ആദിത്യന്റെ വിയോഗത്തില്‍ വേദന മാറാതെ സീമ ജി നായര്‍, നൊമ്പരക്കുറിപ്പ്

ഇരുവരുടെയും വിവാഹവാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരൊന്നടങ്കം. തങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആണെന്നും വീട്ടുകാരാണ് വിവാഹം ഉറപ്പിച്ചതെന്നും ജിപി പങ്കുവെച്ച പോസ്്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ ആരാധകര്‍ തയ്യാറായിരുന്നില്ല.

ഇരുവരും ഏറെനാളായി പ്രണയത്തിലാണെന്ന സംശയത്തിലാണ് ആരാധകര്‍. ഗോപികയും ജിപിയും ഒന്നിച്ചെത്തിയ എല്ലാ വീഡിയോകളും ആരാധകര്‍ കുത്തിപ്പൊക്കുന്നുണ്ട്. അതിനിടെ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന ഗോപികയുടെ ഒരു പഴയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

Also Read: ഇതുവരെയും ആർക്കെതിരെയും ഞാൻ പ്രതികരണം നടത്തിയിട്ടില്ല; ഞാൻ കാര്യങ്ങളെ കുറിച്ച് പഠിച്ച് വരികയാണ്; ലിയോയിലെ പാട്ട് കോപ്പിയടിയാണെന്ന വാദത്തിനെതിരെ ഓട്‌നിക്ക

രണ്ട് വര്‍ഷം മുമ്പുള്ള ഒരു വീഡിയോയാണിത്. സീരിയല്‍ താരം അനു ജോസഫിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗോപിക പ്രണയത്തെ കുറിച്ച് സംസാരിച്ചത്. ജീവിതത്തില്‍ ആരോടെങ്കിലും പ്രണയമുണ്ടോ എന്ന് അനുജോസഫ് ചോദിച്ചപ്പോള്‍ ഉണ്ട് എന്ന തരത്തില്‍ മൂളുകയാണ് ഗോപി ചെയ്തത്.

ഇപ്പോഴും അത് ഉണ്ടോയെന്ന് അനു ചോദിച്ചപ്പോള്‍ ഇങ്ങനെ ചോദിക്കരുതെന്നും അത് രണ്ടുപേരുടെ മനസ്സില്‍ മാത്രം തോന്നുന്ന ഒന്നാണെന്നും പരസ്യമാക്കാന്‍ പാടില്ലെന്നും ഗോപിക പറയുന്നു. അത് സീക്രട്ടാണെന്നും കല്യാണമാകുമ്പോള്‍ പരസ്യമാക്കുമെന്നും ഗോപിക പറയുന്നുണ്ട്.

Advertisement