Home Entertainment Celebrities

ഇതുവരെയും ആർക്കെതിരെയും ഞാൻ പ്രതികരണം നടത്തിയിട്ടില്ല; ഞാൻ കാര്യങ്ങളെ കുറിച്ച് പഠിച്ച് വരികയാണ്; ലിയോയിലെ പാട്ട് കോപ്പിയടിയാണെന്ന വാദത്തിനെതിരെ ഓട്‌നിക്ക

39

ആഗോള തലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുക്കൊണ്ട് മുന്നേറുകയാണ് ഇളയ ദളപതി വിജയ് നായകനായി എത്തിയ ലിയോ. ഒപ്പം തന്നെ ലിയോയിലെ പശ്ചാത്തല സംഗീതത്തെ ചൊല്ലി സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനെതിരെ കോപ്പിയടി ആരോപണം ശക്തമാവുകയാണ്. ലിയോയിലെ ‘ഓർഡിനറി പേഴ്‌സൺ’ എന്ന ട്രാക്കാണ് ആരോപണവിധേയമായിരിക്കുന്നത്.

പ്രശസ്ത ബ്രിട്ടീഷ് ടെലിവിഷൻ സിരീസ് ആയ പീക്കി ബ്ലൈൻഡേഴ്‌സിലെ ഒരു ട്രാക്കിൻറെ പകർപ്പാണ് ലിയേയാിലെ അനിരുദ്ധിന്റെ ഗാനം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ബെലറൂസിയൻ സംഗീതജ്ഞനായ ഓട്‌നിക്ക എന്ന് അറിയപ്പെടുന്ന അലക്‌സേ സ്റ്റാനുലേവിച്ചും ആർടെ മിഖായേൻകിന്നും ചേർന്നാണ് പീക്കി ബ്ലൈൻഡേഴ്‌സിലെ ട്രാക്ക് ഒരുക്കിയത്. ഓട്‌നിക്കയുടെ ‘വേർ ആർ യു’ എന്ന പാട്ട് കോപ്പിയടിച്ചാണ് അനിരുദ്ധ് ‘ഓർഡിനറി പേഴ്‌സൺ’ ഒരുക്കിയതെന്ന ആരോപണമാണ് വിവാദമാകുന്നത്.

Advertisements

Also Read
സ്‌നേഹയെ പോലൊരു ഭാര്യ കൂടെ ഉണ്ടെങ്കില്‍ പരാജയങ്ങളും തളര്‍ച്ചയും വന്നാല്‍ അതിനെ അതിജീവിക്കാന്‍ കഴിയും; പ്രസന്ന

ഓട്‌നിക്കയെ മെൻഷൻ ചെയ്ത് നിരവധി പേർ കോപ്പിയടിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കോപ്പിയടി ആരോപണത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഓട്‌നിക്ക.’ലിയോയെക്കുറിച്ചുള്ള മെസേജുകൾക്ക് നന്ദി. ഞാൻ എല്ലാം കാണുന്നുണ്ട്. പക്ഷേ എല്ലാവർക്കും മറുപടി തരിക സാധ്യമല്ല. ഇമെയിലും ഇൻസ്റ്റഗ്രാമും ഇത് സംബന്ധിച്ച മെസേജുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

അതുപോലെ യുട്യൂബിൽ വേർ ആർ യു എന്ന ട്രാക്കിൻറെ കമൻറ് ബോക്‌സും. കാര്യങ്ങൾ അവ്യക്തമാണ് ഇപ്പോൾ. ഞങ്ങൾ ഇത് പരിശോധിക്കുന്നുണ്ട്. കുറച്ചുകഴിഞ്ഞ് കാര്യങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കാം എന്ന് കരുതുന്നു. പക്ഷേ ഇതുവരെ ഞാൻ ആർക്കെതിരെയും ആരോപണം ഉയർത്തിയിട്ടില്ല’ ഇൻസ്റ്റഗ്രാമിലൂടെയാണ് ഓട്‌നിക്കയുടെ പ്രതികരണം. 2019ലാണ് ഒറ്റ്‌നിക്കയുടെ ‘വേർ ആർ യു’ യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. നിലവിൽ 61 മില്യൻ പ്രേക്ഷകരെയാണ് പാട്ട് നേടിയിരിക്കുന്നത്.

Also Read
തകർക്കാൻ ശ്രമിച്ചവർക്ക് കിടിലൻ മറുപടി നല്കി ലിയോ; ആഗോള തലത്തിൽ ലിയനാർഡോ ഡികാപ്രിയോയെ പുറകിലാക്കി ഇളയ ദളപതി വിജയ്; 500 കോടിക്ക് അടുത്ത് കളക്ഷൻ

ഇന്ത്യൻ സിനിമാലോകത്തു തന്നെ വളരെ ചുരുങ്ങിയ കാലയളവിൽ ഏറ്റവും മൂല്യമുള്ള സംഗീത സംവിധായകരിൽ ഒരാളായി മറിയയളാണ് അനിരുദ്ധ് രവിചന്ദർ. കോളിവുഡിൽ നിന്നുള്ള ഹിറ്റ് ചിത്രങ്ങളിലെല്ലാം അനിരുദ്ധിന്റെ സംഗീത സാന്നിധ്യം കാണാം. വിക്രം, ജയിലർ, ജവാൻ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം അനിരുദ്ധ് മാജിക് സിനിമാസ്വാദകരെ അത്രമേൽ സ്വാധീനിച്ചിരുന്നു. എന്തായാലും, നിലവിലെ വിവാദത്തിൽ അനിരുദ്ധോ ലിയോയുടെ അണിയറ പ്രവർത്തകരോ

Advertisement