തകർക്കാൻ ശ്രമിച്ചവർക്ക് കിടിലൻ മറുപടി നല്കി ലിയോ; ആഗോള തലത്തിൽ ലിയനാർഡോ ഡികാപ്രിയോയെ പുറകിലാക്കി ഇളയ ദളപതി വിജയ്; 500 കോടിക്ക് അടുത്ത് കളക്ഷൻ

777

എത്രയൊക്കെ തഴയപ്പെട്ടാലും മിന്നിത്തിളങ്ങാൻ ഉള്ളത് മിന്നിത്തിളങ്ങിക്കൊണ്ടിരിക്കും എന്നു പറയുന്നത് പോലെയാണ് വിജയ് നായകനായി എത്തിയ ലിയോ. ഒരു സിനിമയെ തകർക്കാൻ ചിലർ കച്ചക്കെട്ടി ഇറങ്ങിയെങ്കിലും എതിരാളികളെ നിഷ്പ്രഭമാക്കാൻ ഒരു താരത്തിന് സാധിച്ചെങ്കിൽ അത് സാക്ഷാൽ ഇളയ ദളപതിക്ക് മാത്രമേ സാധിക്കു.

ഇപ്പോഴിതാ ശത്രുക്കളുടെ കുപ്രചാരണങ്ങൾക്ക് മറുപടി നല്കിക്കൊണ്ട് ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷൻ റെക്കോർഡിലേക്കാണ് ലിയോ ഇപ്പോൾ കുതിക്കുന്നത്. ഹിന്ദി ബെൽറ്റിൽ കാര്യമായി റിലീസ് ചെയ്യപ്പെട്ടിരുന്നു എങ്കിൽ, കൂടുതൽ മികച്ച നേട്ടം കരസ്ഥമാക്കാൻ ലിയോക്ക് സാധിക്കുമായിരുന്നു. കണക്കുകൾ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. പാൻ വേൾഡ് കുതിപ്പാണ് ലിയോ ഇപ്പോൾ നടത്തിയിരിക്കുന്നത്.

Advertisements

Also Read
പണം ഉള്ളവർ മക്കളുടെ വിവാഹം ആർഭാടമായി തന്നെ നടത്തണം; ധനികരായ അച്ഛനും, അമ്മക്കും ഒരുപാട് പെൺകുട്ടികൾ ഉണ്ടാകട്ടെ; മകൾക്ക് ഞാൻ ഉപദേശമൊന്നും നല്കിയിട്ടില്ല; മകളുടെ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് സുരേഷ് ഗോപി

ലിയനാർഡോ ഡികാപ്രിയോയുടെ ഹോളിവുഡ് ചിത്രമായ,’കില്ലേഴ്സ് ഓഫ് ദി ഫ്ളവർ മൂണിനെ’ ലിയോ പിന്നിലാക്കി എന്നു പറഞ്ഞാൽ, വിജയ്യുടെ എതിരാളികൾക്ക് പോലും ബോധക്ഷയം വരും. പ്രമുഖ അമേരിക്കൻ മാഗസീനായ, വെറൈറ്റി പുറത്തു വിട്ട കണക്കുകൾ പ്രകാരം, ഈ ചിത്രങ്ങൾ റിലീസ് ചെയ്ത വാരാന്ത്യത്തിൽ, ലിയോ 48.5 മില്യൺ ഡോളറും, ‘കില്ലേഴ്സ് ഓഫ് ദി ഫ്ളവർ മൂൺ, 44 മില്യൺ ഡോളറുമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്.

അമേരിക്കയിൽ 2.1 മില്യൺ ഡോളറും, ബ്രിട്ടണിൽ നിന്നും 1. 07 മില്യൺ പൗണ്ടുമാണ് ലിയോ ആദ്യ ദിവസങ്ങളിൽ നേടിയിരിക്കുന്നത്. ഈ കളക്ഷൻ ഇപ്പോഴും കുതിച്ചു കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 400 കോടിയിലധികം രൂപ നേടിയ ലിയോ , ഇപ്പോൾ 500 കോടിയോട് അടുത്തിരിക്കുകയാണ്. അധികം താമസിയാതെ തന്നെ , വിക്രം , ജയ്ലർ സിനിമകളുടെ കളക്ഷനും ഒരു പഴങ്കഥയായി മാറും. കമലിന്റെ ‘വിക്രത്തിനും ‘ രജനിയുടെ ജയിലർക്കും, ദളപതിയുടെ ലിയോ നേരിട്ടതു പോലുള്ള, ഒരു നെഗറ്റീവ് തരംഗത്തെ, അതിജീവിക്കേണ്ടി വന്നിരുന്നില്ല. അഥവാ അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ, അത്ര വലിയവിജയം അവർക്ക് സാധ്യമാകുകയും ഇല്ലായിരുന്നു.

Also Read
ഒരിക്കലും തുറക്കാത്ത കണ്ണുകളുമായി വെള്ള മുണ്ട് പുതച്ചു കിടക്കുന്നിടത്തു മനുഷ്യന്റെ ജീവിത വിജയം പൂര്‍ണമാകുന്നു; ചര്‍ച്ചയായി രഞ്ജു രഞ്ജിമാറിന്റെ പോസ്റ്റ്

രജനിയുടെ ജയ്ലർ വിജയിപ്പിക്കാൻ, സംഘടിതമായാണ് വിജയ് എതിരാളികൾ രംഗത്തിറങ്ങിയിരുന്നത്. ആ ഘട്ടത്തിൽ, തമിഴകത്തെ സൂപ്പർസ്റ്റാർ ആരെന്ന മത്സരം കടുത്തതിനാൽ, നടൻ അജിത്തിന്റെ ഫാൻസും, ജയ്ലർ സിനിമയ്ക്കു വേണ്ടിയാണ്, പ്രചരണം കൊഴുപ്പിച്ചിരുന്നത്. ‘കാക്കയ്ക്ക് പരുന്തിന്റെ മുകളിൽ പറക്കാൻ കഴിയില്ലന്ന ‘ തരത്തിൽ… ജയ്ലർ സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിൽ, രജനി നടത്തിയ പരാമർശവും , സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ചിരുന്നു. ഈ പരാമർശം , ദളപതിയെ ലക്ഷ്യമിട്ടാണെന്നാണ് , ഒരു വിഭാഗം പ്രചരിപ്പിച്ചിരുന്നത്. ഈ പ്രചരണത്തിനുള്ള മാസ് മറുപടിയും , ലിയോയിലെ പരുന്ത് വഴി വിജയ് നൽകിയിട്ടുണ്ട്. അതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertisement