Home Entertainment Celebrities

ഖുശ്ബുവിനെ പോലെ തൃഷയെ കിടക്കയിലേക്ക് വലിച്ചിടാനായില്ലെന്ന് മൻസൂർ അലിഖാൻ; ‘വെറുപ്പ് തോന്നുന്നു’, ഇയാൾ മനുഷ്യരാശിക്ക് തന്നെ അപമാനമെന്ന് തൃഷ

249

ലിയോ സിനിമയുടെ വിജയത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടെ നടി തൃഷയെ ഉൾപ്പടെയുള്ള നടിമാരെ അപമാനിച്ച് സംസാരിച്ച് വിവാദത്തിലകപ്പെട്ടിരിക്കുകയാണ് നടൻ മൻസൂർ അലിഖാൻ. സ്ത്രീകളെ കുറിച്ച് മോശമായ രീതിയിൽ സംസാരിച്ച മൻസൂർ അലി ഖാന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് നേരിടുന്നത്.

ഇതിനിടെ മൻസൂർ അലി ഖാന്റെ വെറുപ്പുളവാക്കുന്ന സംസാരത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി തൃഷ. തന്നെക്കുറിച്ചുള്ള മൻസൂർ അലി ഖാന്റെ വാക്കുകളെ താൻ ശക്തമായി അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള ആളുകൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പ്രതികരിച്ചു.

Advertisements

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മൻസൂർ അലി ഖാന്റെ വാക്കുകളോട് തൃഷ പ്രതികരിച്ചിരിക്കുന്നത്. മൻസൂർ അലിഖാൻ തന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ ഈ അടുത്താണ് തന്റെ ശ്രദ്ധയിൽ പെട്ടത്. അതിനെ ശക്തമായി അപലപിക്കുന്നു.

ALSO READ- കണ്ടുമുട്ടി, അബ്രാം ഖുറൈഷിയുടെ കൈപിടിച്ച് ക്യാപ്റ്റൻ മില്ലർ! ധനുഷ് എമ്പുരാനിലുണ്ടാകുമോ? പുതിയ അപ്‌ഡേറ്റിനായി കാതോർത്ത് ആരാധകർ

അത് സെക്‌സിസ്റ്റായ, അനാദരവുള്ള, സ്ത്രീവിരുദ്ധമായ, വെറുപ്പുളവാക്കുന്ന, മോശം മനോഭാവമുള്ള ഒരാളുടെ പ്രസ്താവനയാണെന്ന് തൃഷ പ്രതികരണത്തിൽ പറയുന്നു. അയാൾക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാൻ ഏറ്റവുമധികം ശ്രദ്ധിക്കുകയും ചെയ്യും. അയാൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു.

വിവാദമായ മൻസൂർ അലിഖാന്റെ പ്രസ്താവന ഇങ്ങനെ: ‘ലിയോ സിനിമയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്കൊപ്പം ഒരു ബെഡ്‌റൂം സീൻ പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ALSO READ- ‘മമ്മൂട്ടിയോട് ഒരു ഗുഡ് മോണിംഗ് പറഞ്ഞാൽ തിരിച്ച് പറയാനൊക്കെ വലിയ പാടാണ്’; എന്നാൽ മോഹൻലാൽ സിംപിളാണ്: കൊല്ലം തുളസി

പക്ഷേ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ല. ഖുശ്ബു, റോജ തുടങ്ങിയ അഭിനേതാക്കൾ അഭിനയിച്ച പഴയ തമിഴ് സിനിമകളിലെ ബലാത്സംഗ രംഗം ലിയോയിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.’

സംഭവം വിവാദമായതോടെ വിശദീകരണവുമായി മൻസൂർ അലിഖാൻ രംഗത്തെത്തി. തമാശരീതിയിലുള്ള പരാമർശമായിരുന്നു തന്റേതെന്നാണ് താരം പ്രതികരിച്ചത്. ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിധരിക്കുകയായിരുന്നുവെന്നും മൻസൂർ അലിഖാൻ പറഞ്ഞു.


എന്റെ വ്യക്തിത്വത്തെ ഇങ്ങനെ ചോദ്യം ചെയ്യേണ്ടതില്ല. എനിക്കെതിരെയുള്ള അപകീർത്തിപ്രചാരണമല്ലാതെ ഇതിൽ മറ്റൊന്നുമില്ല. മനുഷ്യരാശിക്ക് വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. തമിഴ് ജനതയ്ക്ക് എന്നെ അറിയാം. ഞാനാരാണെന്നും എന്താണെന്നും എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും താരം പറഞ്ഞു.

Advertisement