2023 ലെ തെന്നിന്ത്യൻ താരറാണി തൃഷയോ, കൈനിറയെ സൂപ്പർസ്റ്റാർ ചിത്രങ്ങളുമായി 40 ലും തിളങ്ങി തൃഷ

85

താരമൂല്യം ഒട്ടും കുറയാതെ തെന്നിന്ത്യയിൽ തിളങ്ങി നില്ക്കുന്ന താരമാണ് തൃഷ. 2022 ൽ പൊന്നിയൻ സെൽവനിലൂടെ വന്ന് തെന്നിന്ത്യയിലെ തന്റെ സിംഹാസനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് താരം. കുന്ദവി എന്ന കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിച്ചത്.

2023 ൽ അണിയറയിൽ തൃഷയ്ക്കായി ഒരുങ്ങുന്നത് നിരവധി ചിത്രങ്ങളാണ്. ഇപ്പോഴിതാ ഇളയ ദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കാനൊരുങ്ങുകയാണ് താരം. ഇരുവരും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ഇത്. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകൻ.

Advertisements

Also Read
തുനിവിൽ തുനിഞ്ഞിറങ്ങി മഞ്ജു വാര്യർ; ആക്ഷൻ സ്വീകൻസുകൾ പ്രേക്ഷകർക്ക് സമ്മാനിക്കുക മികച്ച് അനുഭവമാണെന്ന് അണിയറപ്രവർത്തകർ; ട്രോളിൽ മുങ്ങി ട്രെയിലർ

ജനുവരി 15 ന് ഷൂട്ടിങ്ങ് ആരംഭിക്കുന്ന അജിത് ചിത്രത്തിലും തഋഷ തന്നെയാണ് നായിക. വിഗ്നേശ് ശിവനാണ് ചിത്രത്തിന്റെ സംവിധായകൻ. 2015 ന് ശേഷം തൃഷയും, അജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്.

കമലാഹാസന്റെ 234-ാം ചിത്രത്തിൽ നായികയായി മണിരത്‌നം കാസ്റ്റ് ചെയ്തിരിക്കുന്നത് തൃഷയെയാണ്. 1987 ലെ നായകന് ശേഷം മണിരത്‌നവും, കമലഹാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജയമോഹനും, മണിരത്‌നവും കൂടിയാണ്.

Also Read
തിരിച്ച് വരവില്ലെന്ന് പറഞ്ഞവർക്ക് മറുപടിയുമായി നിവിൻ പോളി; പുതിയ മേക്കോവർ പൊളിയെന്ന് ആരാധകർ

ഹിറ്റ്‌മേക്കർ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിൽ മോഹൻലാലിനൊപ്പം മലയാളത്തിലേക്ക് തിരികെ എത്തുകയാണ് താരം. രണ്ട് ഭാഗമായാണ് ചിത്രം ഒരുക്കുന്നത്. ത്രില്ലർ മൂഡിലൊരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ. വിദേശ രാജ്യങ്ങളാണ് ഇതു കൂടാതെ തമിഴിൽ നിന്നുമെത്തുന്ന ദി റോഡാണ് തൃഷയുടെ മറ്റൊരു ചിത്രം.

Advertisement