മോഹന്‍ലാലിന്റെ ഒറിജിനല്‍ രൂപം ഇതാണെന്ന് രഞ്ജിനി; പൊങ്കാലയിട്ട് ആരാധകര്‍

169

സ്ത്രീകളെ അപഹസിച്ചുകൊണ്ടുള്ള ട്രോളുകളില്‍ നിന്ന് ആരാധകരെ പിന്തിരിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം സൂപ്പര്‍താരങ്ങള്‍ക്കാണെന്ന് നടി രഞ്ജിനി.

Advertisements

സ്ത്രീകളെ മാത്രം പരിസഹിച്ചുകൊണ്ടുള്ളവ അവഗണിക്കാനാകില്ലെന്നും രഞ്ജിനി തന്റെ ഫേസ്ബുബുക്കില്‍ കുറിച്ചു.

ചിത്രം എന്ന സിനിമയില്‍ നിന്നും മോഹന്‍ലാലിന്റെയും രഞ്ജിനിയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് ട്രോളുകള്‍ ഉണ്ടാക്കിയിരുന്നു.

ഇത് പോസ്റ്റ് ചെയ്തു കൊണ്ടാണ് രഞ്ജിനി തന്റെ പ്രതിഷേധം അറിയിച്ചത്. ട്രോളിനു മറുട്രോളായി മോഹന്‍ലാലിന്റെ പില്‍ക്കാലത്തെ ഫോട്ടോകളും ചേര്‍ത്തുവെച്ചു കൊണ്ടാണ് രഞ്ജിനി പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ രഞ്ജിനിയുടെ പോസ്റ്റിനു താഴെ ആരാധകരുടെ പൊങ്കാലയാണ് നടക്കുന്നത്. വല്ല ട്രോളന്മാരും എഡിറ്റ് ചെയ്ത വിട്ട പിക്, ആ പിക് ലാലേട്ടന്‍ പോലും കണ്ടു കാണില്ല എന്നിട്ട് അതും പറഞ്ഞ് എന്തിനാ ലാലേട്ടന്റെ മെക്കിട്ടു കേറുന്നത് എന്നാണ് ആരാധകരുടെ ചോദ്യം ഏറെയും.

Advertisement