എന്നോടൊപ്പം കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന വലിയൊരു സമൂഹമോ ഒരുപാട് ആളുകളോ നമുക്കു മുന്നിലുണ്ട്, അതേസമയം ഒരു സ്ത്രീയ്ക്ക് അത് പറ്റുമോ? ; ഉടൽ സിനിമ ഇറങ്ങുന്നതിന് മുൻപ് നേരിടേണ്ടി വന്ന വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകൻ രതീഷ് രഘുനന്ദൻ

218

ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ഇന്ദ്രൻസ്, ജൂഡ് ആന്റണി ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്ത ഉടൽ ഗംഭീര പ്രതികരണങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ്. ഉടൽ എന്ന സിനിമ തീയ്യേറ്ററുകളിലേക്ക് എത്തിയത് മുതൽ ചിത്രത്തെ സംബന്ധിക്കുന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിലും സജീവമാകുന്നത്. സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് സിനിമയിലെ ദുർഗയുടെ കഥാപാത്രമാണ് ചർച്ചയായത്.

കഴിഞ്ഞ ദിവസം ദുർഗ്ഗ കൃഷ്ണയും സംവിധായകൻ രതീഷ് രഘുനന്ദനും തിരക്കഥാകൃത്തും ചേർന്ന് നടത്തിയ പ്രസ് മീറ്റിൽ പറഞ്ഞ വാക്കുകളൊക്കെ വൈറലായി മാറുകയാണ്. സിനിമയിലെ ഒരു ഇന്റിമേറ്റ് രംഗം അഭിനയിച്ചതിന്റെ പേരിൽ നടി ദുർഗ്ഗ കൃഷ്ണയ്ക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഈ വിമർശനങ്ങൾക്ക് ദുർഗ്ഗ മറുപടിയും നൽകിയിട്ടുണ്ട്.

Advertisements

ALSO READ

അത് സിനിമയിലെ ക്യാരക്ടറാണ്, അതൊരിക്കലും നമ്മുടെ പേഴ്സണൽ ലൈഫിനെ ബാധിക്കില്ല ; ഒരുപാട് നായികമാർ വേണ്ടെന്ന് വെച്ച ട്വൽത്മാനിലെ മെറിൻ എന്ന ക്യാരക്ടർ ഏറ്റെടുത്തതിനെ കുറിച്ചും മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അനു സിത്താര

ഞാൻ വായുവിലേക്ക് നോക്കിയായിരുന്നില്ല ഉമ്മ നൽകിയത്. എന്റെ ഓപ്പോസിറ്റ് ഒരു നടൻ ഉണ്ടായിരുന്നു. വിമർശനങ്ങൾ വരുമ്പോൾ അത് എനിക്കു നേർക്കാകുകയും ഞാനും എന്റെ കുടുംബക്കാരും മോശക്കാരാകുകയും ചെയ്യുമ്പോൾ എനിക്ക് ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തി ഹീറോ ആയി മാറുകയാണ് എന്നായിരുന്നു ദുർഗ്ഗ പറഞ്ഞത്. ഇതിനു ബാക്കി സംസാരിച്ചത് സംവിധായകൻ രതീഷ് ആണ്. രതീഷ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

എന്നോടൊപ്പം കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന വലിയൊരു സമൂഹമോ ഒരുപാട് ആളുകളോ നമുക്കു മുന്നിലുണ്ട്. നമ്മൾ അത് ഒരുപാട് കേട്ടിട്ടുള്ളതുമാണ്. ആ എണ്ണത്തിലാണ് അവരുടെ അഭിമാനമിരിക്കുന്നത്. അതേസമയം ഒരു സ്ത്രീയ്ക്ക് അത് പറ്റുമോ?. താൻ ഒപ്പം കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞുകൊണ്ട് ഒരു സ്ത്രീക്ക് അഭിമാനിക്കാൻ സാധിക്കുമോ എന്ന കുറിക്കുകൊള്ളുന്ന ചോദ്യവുമായി ‘ഉടൽ’ സിനിമയുടെ സംവിധായകൻ രതീഷ് രഘുനന്ദൻ. താൻ ഇത്ര പേർക്കൊപ്പം കിടക്ക പങ്കിട്ടു എന്ന് പറഞ്ഞ് ഇവിടെ ഏതെങ്കിലും ഒരു സ്ത്രീയ്ക്ക് അഭിമാനിക്കാൻ സാധിക്കുമോ? രതീഷ് ചോദിക്കുന്നു. ഇവിടെയാണ് ഈ പോയിന്റിൽ നിന്നാണ് ഇത്തരം വിമർശനങ്ങളുടെ തുടക്കം എന്ന് പറയേണ്ടി വരും. രതീഷിന്റെ വാക്കുകൾ.

വിമർശനങ്ങളോട് ദുർഗ്ഗ പ്രതികരിച്ചത് ഇങ്ങനെയാണ്. ഇത്തരം വിമർശനങ്ങൾ കേൾക്കുന്ന എന്റെ ആദ്യ സിനിമയല്ല ഉടൽ. മറ്റൊരു ചിത്രത്തിന്റെ പാട്ടും അതിലെ രംഗങ്ങളും പുറത്തിറങ്ങിയപ്പോഴും ഇതേ വിമർശനങ്ങൾ ഞാൻ കേൾക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ അന്നും ഞാൻ ചോദിച്ച കാര്യം, എങ്ങനെയാണ് സ്ത്രീകൾക്കെതിരെ മാത്രം ഇത്തരം വിമർശനങ്ങൾ ഉയർന്ന് വരുന്നത്. ഞാൻ ഒറ്റയ്ക്കല്ല ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്നത്. എനിക്കൊപ്പം മറ്റൊരു നടനും ഉണ്ടാകും. അല്ലാതെ ഞാൻ ഒരിയ്ക്കലും ഇതെല്ലാം വായുവിലേക്ക് നോക്കി ഉമ്മവെയ്ക്കുകയല്ല, എന്റെ ഒപ്പം ഒരു നടനും ഉണ്ടാകും. പക്ഷേ വിമർശനങ്ങളൊന്നും അദ്ദേഹത്തിനില്ല, പകരം എല്ലാം വരുന്നത് എനിക്ക് എതിരായാണ്.

എനിക്കൊപ്പം നിൽക്കുന്ന എന്റെ കുടുംബത്തിനും എതിരാണ് വിമർശനങ്ങൾ. പക്ഷേ നടന്മാർക്ക് മികച്ച അഭിപ്രായങ്ങൾ കിട്ടുകയും നടിമാർക്ക് മോശം അഭിപ്രായം വരികയും ചെയ്യുന്നു. ഇത് ശരിയല്ല. ടീസർ പുറത്തിറങ്ങിയ സമയത്ത് അതിലെ ഇന്റിമേറ്റ് രംഗങ്ങൾ സ്‌ക്രീൻഷോട്ട് എടുത്ത് എനിക്ക് അയച്ചു തരുന്നവർ ഉണ്ടായിരുന്നു. ഇതെല്ലാം സിനിമയ്ക്ക് പുറത്തു നിന്നാണെന്നും ദുർഗ പറഞ്ഞു. ഇത്തരം കഥാപാത്രം ചെയ്യുന്നതുകൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രശ്നം നേരിടേണ്ടിവരും എന്നൊന്നും ചിന്തിച്ചിട്ടില്ല. ഈ സിനിമയുടെ ഭാഗമാകാൻ സാധിക്കുക എന്നത് ഒരു ഭാഗ്യമായാണ് ഞാൻ കണ്ടത്.

ALSO READ

പ്രിയപ്പെട്ട അച്ഛന്മാർക്ക്, ഒരടിയും നിസാരമല്ല! നിങ്ങളുടെ പെണ്മക്കൾ ആണ്, ജീവിതം അങ്ങനെയല്ല ; മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യമെന്ന് നടി ജുവൽ മേരി

അതുകൊണ്ട് തന്നെ ചിത്രത്തിലെ എന്റെ കഥാപാത്രത്തെ എത്രമാത്രം മികച്ചതാക്കണം എന്ന് മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്. അതിനപ്പുറത്തേയ്ക്ക് ഒന്നും ചിന്തിച്ചിട്ടില്ല. സിനിമ കണ്ടപ്പോൾ എനിക്ക് വല്ലാത്ത അസ്വസ്ഥതകൾ തോന്നിയിരുന്നു. ദുർഗയായി ഇരുന്ന് ഷൈനിയെ കാണാൻ ശ്രമിച്ചതിന്റെ പ്രശ്നമാണ് അത്. എനിക്കൊരിയ്ക്കലും ഷൈനിയെപ്പോലെ ആകാൻ സാധിക്കില്ല. ഭർത്താവും എനിക്കൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം തന്ന ഒരു ധൈര്യമാണ് ഞാൻ ഈ സിനിമ ചെയ്യാൻ കാരണം. ഉണ്ണിയേട്ടനാണ് ഈ സിനിമ ചെയ്യാൻ പറയുന്നത്. ഈ കഥാപാത്രത്തിൽ നിനക്ക് പെർഫോം ചെയ്യാനുള്ള സ്‌പേസ് ഉണ്ട് എന്ന് പറഞ്ഞതും അദ്ദേഹമാണെന്ന് ദുർഗ്ഗ പറയുന്നുണ്ട്.

 

Advertisement