ഇത്ര കാലം നടി ആയിട്ടും ആരും തിരിച്ചറിഞ്ഞില്ല, നെഗറ്റീവ് വന്നതോടെ പ്രശസ്തയായി;എന്നെ യൂട്യൂബില്‍ തിരഞ്ഞാല്‍ ആദ്യം വരുന്ന വാര്‍ത്ത അതാണ്: ഉമ നായര്‍

209

സീരിയല്‍ സിനിമാ രംഗത്തെ ശ്രദ്ധേയമായ അഭിനേത്രിയാണ് ഉമാ നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി സീരിയലില്‍ നിര്‍മ്മല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഉമ നായര്‍ പ്രശസ്തയായത്. താരം മിനിസ്‌ക്രീനിലും സോഷ്യല്‍മീഡിയയിലും സജീവമാണ്..ഇപ്പോള്‍ ഉമാ നായര്‍ സൂര്യ ടീവിയിലെ കളിവീട് സീരിയലിലാണ് അഭിനയിക്കുന്നത്.

ഇതിനിടെ താരം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. സ്വകാര്യ ചാനലില്‍ വന്ന ഉമയുടെ അഭിമുഖം ചില വിവാദങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു.

Advertisements

ആ സംഭവം തന്നെ ഒരുപാട് നോവിച്ചെന്നാണ് ഉമ നായര്‍ പറയുന്നത്. അഭിമുഖം ചിലര്‍ വിവാദമാക്കി. ഇന്‍ഡസ്ട്രിയിലെ ഒരു കൂട്ടം ആളുകള്‍ തന്നെ വളഞ്ഞിട്ട് ആ ക്ര മിച്ചുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ആ വിവാദം ഉണ്ടായ സമയത്ത് താന്‍ വളരെയധികം സങ്കടപ്പെട്ടിരുന്നെന്നും എന്നാല്‍ അത് പരിഹരിച്ചത് ആദിത്യനാണെന്നും ഉമ നായര്‍ പറയുന്നു. പക്ഷെ കാലം ഇത്ര കഴിഞ്ഞിട്ടും യൂട്യൂബില്‍ ഉമാ നായര്‍ എന്ന് തിരയുമ്പോള്‍ ആദ്യം വരുന്ന വാര്‍ത്ത അതാണെന്നും അവര്‍ വിഷമത്തോടെ പറയുകയാണ്.

ALSO READ- മാന്യമായി വസ്ത്രം ധരിച്ചൂടെ അമ്മച്ചി; തുടയും കാണിച്ചു നടക്കുന്നു, പാട്ടുകാരിയെ ഇഷ്ടമാണ് അവരുടെ വേഷങ്ങള്‍ ഒട്ടും ഇഷ്ടമല്ല; സയനോരയ്ക്ക് നേരെ സൈ ബര്‍ ആ ക്ര മണം

ഇത്ര കാലവും താന്‍നല്ലൊരു നടിയായി ജീവിച്ചിട്ട് കിട്ടാത്ത ലൈക്കും കമന്റും കൂടുതല്‍ റീച്ചും കിട്ടിയത് ഈ വാര്‍ത്തയോടെയാണ്. ഒരു നെഗറ്റീവ് കാര്യം വന്നപ്പോഴാണ് തന്നെക്കുറിച്ച് ആളുകള്‍ കൂടുതല്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയതെന്നും ഉമ നായര്‍ പറഞ്ഞു.

ആളുകള്‍ എപ്പോഴും ഒരാളുടെ നെഗറ്റീവ് ആണ് തിരയുക എന്നും താരം പറഞ്ഞു. ‘പക്ഷെ എല്ലാ വിവാദങ്ങളും തനിക്ക് നല്ലത് മാത്രമേ വരുത്തിയിട്ടുള്ളു. അധികം സമയം എടുക്കാതെ തന്നെ താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുകയും ചെയ്തിരുന്നു.

ALSO READ- ഗൗരി കൃഷ്ണയ്ക്ക് താലിചാര്‍ത്തി മനോജ്; പൗര്‍ണമി തിങ്കള്‍ താരം ഇനി സംവിധായകന് സ്വന്തം!

എന്നാല്‍ ഇപ്പോഴും നാട്ടുകാര്‍ അത് വിട്ടില്ലെന്നും ചര്‍ച്ച ചെയ്യുന്നതും യൂട്യൂബില്‍ ആദ്യം വരുന്ന വാര്‍ത്തയും അതാണെന്നും താരം പറയുകയാണ്. തനിക്കില്ലാത്ത പ്രശ്‌നമാണ് നാട്ടുകാര്‍ക്കെന്നും ഉമ നായര്‍ വിമര്‍ശിച്ചു.

Advertisement