Home Entertainment

മമ്മൂട്ടി സൗദിയിൽ തുടക്കം കുറിച്ചു, ‘ഉണ്ട’യ്ക്ക് റെക്കോർഡ് കളക്ഷൻ

40

മലയാള ചിത്രങ്ങളുടെ മാർക്കറ്റ് ദിനംപ്രതി വലുതായിക്കൊണ്ടിരിക്കുന്നു. അതിനൊരു കാരണം മമ്മൂട്ടിയെപ്പോലുള്ള മെഗാസ്റ്റാറുകളാണ്.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സൂപ്പർഹിറ്റായ ‘ഉണ്ട’ സൌദി അറേബ്യയിൽ പ്രദർശനം ആരംഭിച്ചു.

Advertisements

ഒരു മമ്മൂട്ടിച്ചിത്രം ആദ്യമായാണ് സൗദിയിൽ റിലീസ് ചെയ്യുന്നത്. മലയാളത്തിൽ നിന്ന് സൗദിയിൽ റിലീസ് ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ഉണ്ട.

ജി സി സിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഉണ്ട പ്രദർശിപ്പിക്കുന്നുണ്ട്. സൗദിയെക്കൂടാതെ ജിദ്ദയിലും ഉണ്ട റിലീസായി.

ഇന്ത്യയിൽ നിന്ന് ചിത്രത്തിന് വൻ അഭിപ്രായം ഉയർന്നതോടെ ‘ഉണ്ട’ കാണാൻ കാത്തിരുന്ന ഗൾഫ് മലയാളികൾക്ക് ഇതോടെ ആഘോഷകാലമായി.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട രചിച്ചത് നവാഗതനായ ഹർഷദ് ആണ്.

കേരളത്തിൽ നിന്ന് ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഒരു സംഘം പൊലീസുകാരുടെ അതിജീവനത്തിൻറെ കഥയാണ് ഈ സിനിമ പറയുന്നത്.

നിരൂപകപ്രശംസ പിടിച്ചുപറ്റിയ സിനിമ ബോക്‌സോഫീസിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുകയാണ്.

ഇത്രയും റിയലിസ്റ്റിക്കായ ഒരു സിനിമ ഇത്രയും വലിയ തിയേറ്റർ കളക്ഷനും നേടുന്നത് അപൂർവ്വമാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്

Advertisement