നാലാം ദിനവും ട്രെൻഡിംഗിൽ വാണ് ഉണ്ട ടീസർ പായുന്നു, 1.4 മില്യൻ കാഴ്ച്ചക്കാർ!

9

ഈദ് റിലീസായി അടുത്ത മാസം തിയേറ്ററുകളിൽ എത്താനിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. ഫസ്റ്റ് ലുക്ക് പോസ്റ്ററാൽ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

Advertisements

മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ടീസറിന് 14 ലക്ഷത്തിന് മേൽ കാഴ്ച്ചക്കാരുണ്ട്.

നാലാം ദിനം ട്രെൻഡിംഗിൽ ഒൻപതാമുള്ള ടീസർ ആദ്യ മൂന്നുദിനം ഒന്നാം സ്ഥാനത്തായിരുന്നു.

അനുരാഗ കരിക്കിൻവെള്ളത്തിനു ശേഷം ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രം ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് പറയുന്നത്.

ഹർഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സബ് ഇൻസ്പെക്ടർ മണികണ്ഠൻ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സജിത് പുരുഷനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ബോളിവുഡിൽ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ, ലുക്മാൻ തുടങ്ങിയവർ ചിത്രത്തിലുണ്ട്.

Advertisement