ഒരുക്കിയത് മൂന്നരക്കോടി ചെലവില്‍, ഇന്ന് 50കോടി വാരി മാളികപ്പുറം, സന്തോഷത്തില്‍ മതിമറന്ന് അണിയറപ്രവര്‍ത്തകര്‍

476

മലയാളത്തിന്റെ യുവനടന്‍ ഉണ്ണിമുകുന്ദന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന ചിത്രം തകര്‍പ്പന്‍ അഭിപ്രായവും വിജയവും നേടി മുന്നേറുകയാണ് ഇപ്പോള്‍. ഈ അവസരത്തില്‍ സിനിമ കണ്ട അനുഭവം പങ്കുവച്ച് നിരവധി പ്രമുഖരാണ് ദിവസം തോറും രംഗത്ത് എത്തുന്നത്.

Advertisements

സിനിമ ഭക്തജനങ്ങള്‍ ഏറ്റെടുത്തതാണ് വിജയ കാരണമെന്ന് നായകന്‍ ഉണ്ണിമുകുന്ദനും പ്രതികരിച്ചിരുന്നു. സിനിമ ഏറ്റെടുത്ത ഭക്തജനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും താരം പന്തളത്ത് എത്തി നന്ദി പ്രകാശിപ്പിച്ചിരുന്നു. ‘കുഞ്ഞിക്കൂനന്‍’ ഉള്‍പ്പടെയുള്ള മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.

Also Read: ആ സംഭവം അത്ര കാര്യമാക്കിയില്ല, വൈകീട്ട് നോക്കുമ്പോള്‍ ദേ വീട്ടില്‍ പോലീസ്, എനിക്കും അമ്മയ്ക്കും ഒത്തിരി വഴക്ക് കേട്ടു, അനുഭവം തുറന്നുപറഞ്ഞ് ലെന

വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.

ചിത്രം 25കോടി ക്ലബ്ബില്‍ കയറിയതിന്റെ സന്തോഷം നേരത്തെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രം 50കോടി ക്ലബ്ബിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. വെറും മൂന്നരക്കോടിയില്‍ ഒരുക്കിയ ചിത്രം 50കോടി നേടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകരെല്ലാം.

Also Read: അന്ന് നല്ല ഭാര്യാഭര്‍ത്താക്കന്മാരാവില്ലെന്ന് പറഞ്ഞു, വിവാഹനിശ്ചയത്തിന് ശേഷം പലപ്പോഴും പിന്മാറാന്‍ ശ്രമിച്ചു, ഇന്ന് ഒന്നാംവിവാഹ വാര്‍ഷികം ആഘോഷിച്ച് വിജയ് മാധവും ദേവികയും

പലസ്ഥലങ്ങളും ഇപ്പോഴും ഹൗസ് ഫുള്‍ ഷോയാണ് നടക്കുന്നത്. മാളികപ്പുറം ചിത്രത്തിന് വിദേശരാജ്യങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ഡിസംബര്‍ 30നാണ് കേരളത്തിലെ തിയ്യേറ്ററുകളിലെത്തിയത്.

Advertisement