അയ്യപ്പനായി തിളങ്ങി, ഇനി ഗന്ധര്‍വ്വന്‍, പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്‍

116

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.

Also Read: ആ സംഭവങ്ങളെല്ലാം ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു, സിനിമാതിരക്കുകള്‍ കാരണം നഷ്ടപ്പെട്ടത് ജീവിതത്തിലെ നല്ല നിമിഷങ്ങള്‍, തുറന്നുപറഞ്ഞ് ഉര്‍വശി

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാണ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

വമ്പന്‍ ഹിറ്റായിരുന്നു ചിത്രം. മാളികപ്പുറം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രത്തിന്റെ ചിത്രീരണം ആരംഭിച്ചിരിക്കുകയാണ്. ഗന്ധര്‍വ്വ ജൂനിയര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Also Read: വിജയ്‌യും ഷാരൂഖ് ഖാനും കൈകോര്‍ക്കുന്നു! ശങ്കറിന്റെ പുതിയ പ്രോജക്ടില്‍ വന്‍താരനിര? ത്രില്ലടിച്ച് പ്രേക്ഷകര്‍!

ഉണ്ണിമുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്. വിഷ്ണുവിന്റെ അരങ്ങേറ്റ ചിത്രമാണിത്. കല്‍ക്കി, സെക്കന്റ് ഷോ തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു വിഷ്ണു.

Advertisement