23ാം വയസ്സില്‍ ചേച്ചിയാവുന്നു, അമ്മ വീണ്ടും ഗര്‍ഭിണിയായ സന്തോഷത്തില്‍ നടി ആര്യ പാര്‍വതി

2302

മലയാള സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ആര്യ പാര്‍വതി. ചെമ്പട്ട്. ഇളയവള്‍ ഗായത്രി തുടങ്ങിയ സീരിയലുകളിലാണ് ആര്യ അഭിനയിച്ചിട്ടുള്ളൂവെങ്കിലും എന്നും മിനി സ്‌കര്ീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു.

Advertisements

മികച്ച നര്‍ത്തകി കൂടിയായ ആര്യ പാര്‍വതി കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മോഹിനിയാട്ടത്തില്‍ ബിരുദം നേടിയിട്ടുണ്ട്. ഇപ്പോള്‍ നൃത്തത്തിലാണ് താരം കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Also Read: ആ സംഭവങ്ങളെല്ലാം ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു, സിനിമാതിരക്കുകള്‍ കാരണം നഷ്ടപ്പെട്ടത് ജീവിതത്തിലെ നല്ല നിമിഷങ്ങള്‍, തുറന്നുപറഞ്ഞ് ഉര്‍വശി

ആര്യയുടെ ഒരു സോഷ്യല്‍മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ അമ്മ വീണ്ടും ഗര്‍ഭിണിയാണെന്ന സന്തോഷ വാര്ത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. താനൊരു വല്യേച്ചിയാവാന്‍ പോകുകയാണെന്ന് താരം പറയുന്നു.

തനിക്ക് ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സഹോദരിയോ സഹോദരനോ വരുന്നുവെന്നും താന്‍ സന്തോഷത്തില്‍ മതിമറന്നിരിക്കുകയാണെന്നും അമ്മയുടെയും വല്യേച്ചിയുടെയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ആര്യ പറയുന്നു.

നിരവധി പേരാണ് ആര്യയുടെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ചത്. അനുശ്രീ, ദയ ഗായത്രി, കല്യാണി, സൗപര്‍ണ്ണിക തുടങ്ങിയ നിരവധി സെലിബ്രിറ്റികളും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Advertisement