ഇച്ചിരി വൈകിയാണെങ്കിലും ബിഗ്‌ബോസിനുള്ളില്‍ വെച്ച് സുഹൃത്തുക്കള്‍ പറഞ്ഞ ആഗ്രഹം അങ്ങോട്ട് സാധിച്ചുകൊടുത്തു, വൈറലായി അഖിലിന്റെ പോസ്റ്റ്

120

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നു ബീഗ് ബോസ് മലയാളം നാലാം സീസണ്‍. ദില്‍ഷ പ്രസന്നന്‍ ആയിരുന്നു ഇത്തവണ ബിഗ്‌ബോസിന്റെ ടൈറ്റില്‍ വിന്നര്‍ ആയി മാറിയിരുന്നത്.

Advertisements

അതേ സമയം ഇത്തവണത്തെ ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികള്‍ ആയിരുന്നു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി ശ്രദ്ധ നേടിയ അഖിലും പ്രമുഖ സീരിയല്‍ സുചിത്ര നായരും നടന്‍ സൂരജും. ബിഗ് ബോസ് ഹൗസില്‍ വരുന്നതിന് മുന്‍പേ തന്നെ അഖിലും സുചിത്രയും സുഹൃത്തുക്കള്‍ ആയിരുന്നു.

Also Read: 23ാം വയസ്സില്‍ ചേച്ചിയാവുന്നു, അമ്മ വീണ്ടും ഗര്‍ഭിണിയായ സന്തോഷത്തില്‍ നടി ആര്യ പാര്‍വതി

ബിഗ് ബോസ് സീസണ്‍ 4 ല്‍ ഒത്തിരി സൗഹൃദ ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും സുചിത്ര, അഖില്‍, സൂരജ് കോംമ്പോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ഇവര്‍ മൂന്നുപേരും ആ സൗഹൃദം കാത്തുസൂക്ഷിച്ചു.

എന്നാല്‍ എപ്പോഴും സുഹൃത്തുക്കളായിരിക്കുമെന്ന് വാക്കുനല്‍കിയ പലരും പിന്നീട് അടിച്ചുപിരിയുകയാണുണ്ടായത്. ഇപ്പോഴിതാ ബിഗ് ബോസില്‍ വെച്ച് തന്റെ സുഹൃത്തുക്കളായ സൂരജും സുചിത്രയും പറഞ്ഞ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് അഖില്‍.

Also Read: അയ്യപ്പനായി തിളങ്ങി, ഇനി ഗന്ധര്‍വ്വന്‍, പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്‍

സുചിത്രയ്ക്കും സൂരജിനും ഒപ്പം മൂകാംബിക ക്ഷേത്രത്തില്‍ എത്തിയിരിക്കുകയാണ് അഖില്‍. മൂവരും ക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അഖിലാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ബിഗ് ബോസിനുള്ളില്‍ വെച്ച് രണ്ടുപേര്‍ പറഞ്ഞ ആഗ്രഹം ഇച്ചിരി വൈകിയിട്ടാണെങ്കിലും സാധിപ്പിച്ച് കൊടുത്തുവെന്നാണ് ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. മൂന്നുപേരും അമ്മയുടെ മുന്നില്‍ പോയി എന്നും മൂകാംബിക നടയില്‍ നിന്നും മൂന്നുപേരും ഒരുമിച്ചുള്ള ആദ്യ ചിത്രമാണിതെന്നും അഖില്‍ കുറിച്ചു.

Advertisement