ജീവിതത്തിലെ ഏറ്റവും മൂല്യമുള്ള നിമിഷങ്ങള്‍, ഉണ്ണിമുകുന്ദനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആരാധിക, വൈറല്‍

1103

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.

Also Read: കാണുമ്പോള്‍ സങ്കടം തോന്നുന്നു, എത്ര പൈസയുണ്ടെങ്കിലും ജനിച്ച വീടും നാടും മറക്കരുത്, കാവ്യയുടെ നീലേശ്വരത്തെ വീടിന്റെ അവസ്ഥ കണ്ട് ആരാധകര്‍ പറയുന്നു

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാണ താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. ഇത് വന്‍ഹിറ്റായിരുന്നു.

ഒത്തിരി ആരാധകരാണ് ഇന്ന് താരത്തിനുള്ളത്. ഇപ്പോഴിതാ ഉണ്ണിമുകുന്ദനും ഒരു ആരാധികയും ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫാന്‍ഗേള്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ട്രെന്‍ഡിഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്.

Also Read: എലോണ്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഫ്‌ളോപ്പ് ചിത്രം, താരരാജാവിനെതിരെ ഉയരുന്ന രൂക്ഷ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഷാജി കൈലാസ്

അനര്‍ഘ എന്നാണ് താരത്തിന്റെ ആരാധികയുടെ പേര്. അനര്‍ഘയുടെ സോഷ്യല്‍മീഡിയ അ്ക്കൗണ്ട് പരിശോധിച്ചാല്‍ തന്നെ അറിയാം അവര്‍ ഉണ്ണിയുടെ ഡൈ ഹാര്ഡ് ഫാന്‍ ആണെന്ന്. എപ്പോഴും ഓര്‍ത്തിരിക്കാനുള്ള നിമിഷങ്ങളെന്നും തന്റെ ജീവിതത്തിലെ മൂല്യമുള്ള നിമിഷങ്ങളാണെന്നും കുറിച്ചുകൊണ്ടായിരുന്നു അനര്‍ഘ ഉണ്ണിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്ര നിമിഷ നേരം കൊണ്ടാണ് വൈറലായത്.

Advertisement