കാണുമ്പോള്‍ സങ്കടം തോന്നുന്നു, എത്ര പൈസയുണ്ടെങ്കിലും ജനിച്ച വീടും നാടും മറക്കരുത്, കാവ്യയുടെ നീലേശ്വരത്തെ വീടിന്റെ അവസ്ഥ കണ്ട് ആരാധകര്‍ പറയുന്നു

2577

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് നടന്‍ ദിലീപും ഭാര്യയും മുന്‍ നായിക നടിയായ കാവ്യാ മധവനും. നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവര്‍ ഇവരുടെ രണ്ടു പേരുടേയും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ ഇനി ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.

Advertisements

രണ്ടു പേരുടേയും രണ്ടാം വിവാഹം ആയിരുന്നു. അതേ സമയം ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ ഇടം പിടിച്ച താര ദമ്പതികളും ഇവര്‍ തന്നെയാണ്. വിവാഹത്തിന് മുന്‍പ് തന്നെ ഇവര്‍ പല തവണയായി വിവാഹിതരായി എന്ന് സൈബര്‍ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ വിവാഹ മോചിതര്‍ ആകുമെന്ന് വരെ പറഞ്ഞവരും ഉണ്ടായിരുന്നു.

Also Read: എലോണ്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഫ്‌ളോപ്പ് ചിത്രം, താരരാജാവിനെതിരെ ഉയരുന്ന രൂക്ഷ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഷാജി കൈലാസ്

പക്ഷേ ഇരുവരും ഇപ്പോള്‍ രണ്ടു മക്കളുമായി സുഖമായി ജീവിക്കുകയാണ്. ദിലീപും ആയുള്ള വിവാഹ ശേഷം കാവ്യാ മാധവന്‍ അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണ്. കാസര്‍കോട് ജില്ലയിലെ നീലേശ്വരം സ്വദേശിയാണ് കാവ്യ മാധവന്‍.

ഇപ്പോഴിതാ കാവ്യയുടെ നീലേശ്വരത്തുള്ള വീടിന്റെ അവസ്ഥയെ കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. കാവ്യ ജനിച്ച് വളര്‍ന്ന വീടിന്റെ നിലവിലുള്ള അവസ്ഥയെ കുറിച്ച് ഒരു വ്‌ലോഗറാണ് വീഡിയോയിലൂടെ തുറന്നുകാട്ടിയത്.

Also Read: അമേരിക്കക്കാരിയെ താലി ചാര്‍ത്തി സ്വന്തമാക്കി സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍, മരുമകളെ സന്തോഷത്തോടെ സ്വാഗതം ചെയ്ത് പ്രിയദര്‍ശനും ലിസ്സിയും, വൈറലായി വിവാഹചിത്രം

പുരയിടത്തിലാകെ കാടുകയറി വീട് ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥ. ഇപ്പോള്‍ സമീപത്തുള്ള ഒരാള്‍ അയാളുടെ കടയിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഇവിടെ സൂക്ഷിക്കുന്നുണ്ട്, ആ കാലഘട്ടത്തിലെ വലിയ വീടുകളില്‍ ഒന്നായിരുന്നു ഇത്.

കാവ്യ സിനിമയില്‍ സജീവമായതോടെ നീലേശ്വരം വിട്ട് കൊച്ചിയിലേക്ക് ചേക്കേറുകയായിരുന്നു. പിന്നാലെ കുടുംബവും അങ്ങോട്ട് താമസം മാറ്റി. ഈ വീട്ടിലേക്ക് ഇപ്പോള്‍ തിരിഞ്ഞുനോക്കാറില്ല. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റ് ചെയ്തത്. എത്രയൊക്കെ പൈസയുണ്ടെങ്കിലും ജനിച്ച വീടും നാടും മറക്കരുതെന്ന് ഒരാള്‍ കമന്റ് ചെയ്തു.

Advertisement