ഉണ്ണി മുകുന്ദന്‍ കാശ് തന്നിട്ട് വേണ്ട എനിക്ക് ജീവിക്കാന്‍; ഇവരെ എല്ലാവരെക്കാളും താനാണ് കോടീശ്വരന്‍; സിനിമ ഇല്ലാത്ത കാലത്തും ആയിരം കുട്ടികളെ പഠിപ്പിച്ചെന്ന് ബാല

163

ഉണ്ണി മുകുന്ദനും, ബാലയും പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയാണ് ഷഫീക്കിന്റെ സന്തോഷം. തിയ്യറ്ററുകളില്‍ വന്‍ പ്രേക്ഷക പ്രതികരണം ആണ് സിനിമ നേടിയത്. ചിത്രത്തിലെ ബാലയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബാല. ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അവരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലം കൊടുക്കാതെ ഒരു കോടിക്ക് മുകളിലുള്ള പുതിയ കാര്‍ വാങ്ങിയെന്നാണ് ആരോപണം. ഫില്‍മി ബീറ്റ്സിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍

Advertisements

ഇവരൊക്കെ ക്യാമറയുടെ മുന്നില്‍ ഭയങ്കര അഭിനയമാണ്. ഇവരെയാണ് എല്ലാവരും വിശ്വസിക്കുന്നത്. പക്ഷ എല്ലാം കള്ളമാണ്. ഉണ്ണി മുകുന്ദന്‍ ഞാന്‍ വിചാരിച്ച ആളല്ലെന്നാണ് ബാലയുടെ ആരോപണം. അയാള്‍ ഒരു കോടി രൂപക്ക് മുകളില്‍ കൊടുത്തിട്ടാണ് പുതിയ കാര്‍ വാങ്ങിയതെന്നും ബാല പറയുന്നു.

സിനിമയ്ക്ക് ഇത്രയും ലാഭം കിട്ടിയാല്‍ ഉണ്ണിക്ക് ഒരു കോടി 25 ലക്ഷം മുടക്കി ഡിഫന്‍ഡര്‍ കാര്‍ വാങ്ങാന്‍ പറ്റും, പക്ഷെ പാവങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് ബാല അഭിമുഖത്തില്‍ പറയുന്നത്.

ALSO READ- ജ്യോത്സ്യന്റെ തട്ടിപ്പ് കൈയ്യോടെ പിടിച്ചിട്ടും സരിത വിശ്വസിച്ചില്ല; നിങ്ങള്‍ കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണെന്ന് വരെ പറഞ്ഞെന്ന് വെളിപ്പെടുത്തി മുകേഷ്

ആദ്യം ഉണ്ണിമുകുന്ദാ നീ നിനക്ക് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് ക്യാഷ് കൊടുക്ക്. ഇടവേള ബാബുവിനെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു പൈസയും വേണ്ട. മര്യാദക്ക് എല്ലാവരെയും സെറ്റ് ചെയ്യണം. പെണ്ണുങ്ങള്‍ക്ക് മാത്രം അല്ല പൈസ കൊടുക്കേണ്ടത്. അതിന് വേറെ അര്‍ത്ഥമുണ്ട്. കഷ്ടപ്പെട്ട എല്ലാവര്‍ക്കും പൈസ കൊടുക്കണമെന്നും ബാല പറയുന്നു.

തന്റെ പ്രതിഫലത്തിന്റെ കാര്യം ഉണ്ണി മുകുന്ദനുമായി സംസാരിച്ചിരുന്നു എന്നും എന്നാല്‍ നല്‍കിയില്ലെന്നുമാണ് ബാല പറയുന്നത്. താന്‍ സത്യമാണ് പറഞ്ഞത്, കള്ളം പറയുന്നില്ല. അവന്‍ തന്റെ സുഹൃത്താണ്, ഇപ്പോഴും സ്നേഹിക്കുന്നുണ്ട്. അവന്റെ ചിന്താഗതി നന്നാകട്ടെ എന്ന് മാത്രമേ പറയുന്നുള്ളു എന്നും ബാല പറയുന്നു.

തനിക്ക് ഉണ്ണി മുകുന്ദന്‍ കാശ് തന്നിട്ട് വേണ്ട ജീവിക്കാന്‍. ഇവരെ എല്ലാവരെക്കാളും താനാണ് കോടീശ്വരന്‍. ഈ ഭൂമിയില്‍ താന്‍ എത്ര ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട്, എത്ര മക്കളെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ പാവപ്പെട്ടവര്‍ക്ക് അവരുടെ സാലറി കൊടുക്കണം. അതാണ് താന്‍ സംസാരിച്ചതെന്നും ബാല പറയുന്നു.

ALSO READ- ചെലവ് മുന്നൂറുകോടി, അയ്യായിരം സ്‌ക്വയര്‍ഫീറ്റ് വീട്ടില്‍ ഒരു ബെഡ് റൂം മാത്രം, കളര്‍ കറുപ്പ് മാത്രം; ചെറിയ വീടിന്റെ പണി അവസാന ഘട്ടത്തിലെന്ന് നടി അനു ജോസഫ്

തന്നെ പലരും ചതിച്ചിട്ടുണ്ട്. തന്റെ കാര്യം പോട്ടെ. എന്നാല്‍ മറ്റുള്ളവര്‍ ചതിക്കപ്പെടരുത്. എത്രയോ പ്രാവശ്യം താന്‍ ഉണ്ണി മുകുന്ദനുമായി സംസാരിച്ചു. ഒരു ഘട്ടം കഴിഞ്ഞാല്‍ ഭിക്ഷ ചോദിക്കുന്നത് പോലെയായി പോകും. താന്‍ സത്യമാണ് പറഞ്ഞത്, താന്‍ കള്ളം പറയുന്നില്ലഅഹാന കൃഷ്ണതന്റെ സുഹൃത്താണ് അവന്‍. കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ അവനെ മോശപ്പെടുത്തുന്നത് പോലെയാകും. ഇപ്പോഴും താന്‍ ഉണ്ണിയെ സ്നേഹിക്കുന്നുണ്ടെന്നും അവന്റെ ചിന്താഗതി നന്നാകട്ടെ എന്ന് മാത്രമേ പറയുന്നുള്ളുവെന്നും ബാല പറയുന്നു.

നാല് വര്‍ഷം കഴിഞ്ഞാണ് എന്റെ ഒരു പടം ഇറങ്ങുന്നത്. എന്നിട്ടും താന്‍ ആയിരം കുട്ടികളെ പഠിപ്പിച്ചു. അതൊക്കെ മനുഷ്യന്മാരെ ഇഷ്ടമുള്ളത് കൊണ്ടാണ് ചെയ്തത്. പക്ഷെ ഓരോരുത്തര്‍ തന്റെ വീട്ടില്‍ വന്നു കരയുമ്പോള്‍ വിഷമം തോന്നും. അതുകൊണ്ട് താന്‍ തുറന്നു പറഞ്ഞു.

Advertisement