അന്ന് മകളും അജുവിന്റെ മക്കളും അടക്കം എല്ലാവരും കൂടി കല്ലെടുത്ത് എറിയുകയായിരുന്നു; വീടിന്റെ പുറകില്‍ ഒളിച്ചിരുന്നാണ് അന്ന് രക്ഷപ്പെട്ടതെന്ന് ധ്യാന്‍

245

അച്ഛന്‍ ശ്രീനിവാസന്റെയും ചേട്ടന്‍ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ ധ്യാന്‍ ശ്രീനിവാസന്‍ മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനും അറയിപ്പെടുന്ന സംവിധായകനുമാണ്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍.

താരപുത്രന്‍ ആണെങ്കിലും താരജാഡകള്‍ ഇല്ലാതെയുള്ള പെരുമാറ്റമാണ് ധ്യാനിന് ആരാധകരുടെ പ്രശംസ നേടി കൊടുക്കുന്നത്. വിനീത് ശ്രീനിവാസന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ ആയിരുന്നു ധ്യാനിന്റെ സിനിമാ അരങ്ങേറ്റം.

Advertisements

പിന്നീട് കുഞ്ഞിരാമായണം ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിച്ചു. നിവിന്‍ പോളി, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം അടുത്തിടെ ധ്യാനിന്റെ നിരവധി അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ALSO READ- ഉണ്ണി മുകുന്ദന്‍ കാശ് തന്നിട്ട് വേണ്ട എനിക്ക് ജീവിക്കാന്‍; ഇവരെ എല്ലാവരെക്കാളും താനാണ് കോടീശ്വരന്‍; സിനിമ ഇല്ലാത്ത കാലത്തും ആയിരം കുട്ടികളെ പഠിപ്പിച്ചെന്ന് ബാല

ഇപ്പോഴിതാ താന്‍ മുന്‍പ് ഉറങ്ങിയിട്ട് രണ്ടു വര്‍ഷമായി എന്ന് പറഞ്ഞത് വെറുതെയല്ലെന്ന് വെളിപ്പെടുത്തുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. മകളുടെയും കൂട്ടുകാരുടെയും കുസൃതികളാണ് ധ്യാന്‍ വെളിപ്പെടുത്തുന്നത്. മകള്‍ തന്നെ കല്ലൊക്കെ എടുത്തെറിയും. എന്നാല്‍ മകളുടെ ഇംഗ്ലീഷ് കാരണം ഉപദേശിക്കാന്‍ പോകാറില്ലെന്നും താരം പറയുന്നു.

മകള്‍ രാത്രി ഏസി കൂട്ടിയിട്ട് ഫാന്‍ ഫുള്‍ സ്പീഡില്‍ ഇട്ട് ഒരു ബ്ലാങ്കറ്റും പുതച്ച് കിടക്കുകയാണ് പതിവായി ചെയ്യുന്നത്. താന്‍ ആണേല്‍ തണുത്ത് വിറച്ചിട്ട് കിടക്കാന്‍ പറ്റാത്ത അവസ്ഥയിലും. കഴിഞ്ഞ ദിവസം പതിയെ ഫാനിന്റെ സ്പീഡ് കുറച്ചു. ഉറങ്ങി കിടന്ന ഇവള്‍ എഴുന്നേറ്റ് തന്റെ മുഖത്ത് നോക്കിയിട്ട്, ‘ഹു യു ഓഫ് ദി ഫാന്‍’ എന്ന് ചോദിച്ചു. ഞാന്‍ ‘യാ’ എന്ന് പറഞ്ഞു ഉറങ്ങിക്കിടന്നു.. അപ്പോള്‍ ‘ഓണ്‍ ദി ഫാന്‍’ എന്ന് ദേഷ്യത്തില്‍ പറഞ്ഞ് അവള്‍ കിടന്നുറങ്ങി.

ALSO READ- ജ്യോത്സ്യന്റെ തട്ടിപ്പ് കൈയ്യോടെ പിടിച്ചിട്ടും സരിത വിശ്വസിച്ചില്ല; നിങ്ങള്‍ കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണെന്ന് വരെ പറഞ്ഞെന്ന് വെളിപ്പെടുത്തി മുകേഷ്

പിന്നാലെ കഴിഞ്ഞ ദിവസം പിള്ളേര്‍ എല്ലാവരും കൂടി വീട്ടില്‍ കൂടിയ സമയത്ത് ഒരാള്‍ തന്നെ ബോളെടുത്ത് എറിഞ്ഞു. മോള്‍, അജുവിന്റെ മക്കള്‍, ചേട്ടന്റെ മക്കള്‍ എല്ലാം ഉണ്ട്. ഒരാള്‍ എറിഞ്ഞു തുടങ്ങിയത് പിന്നെ എല്ലാവരും ഏറ്റെടുക്കുകയായിരുന്നു.

അവസാനം മകള്‍ ‘അറ്റാക്ക് ദാറ്റ് ഗയ്’ എന്ന് പറഞ്ഞ് തന്നെ എറിയാന്‍ പറഞ്ഞു. പിന്നെ എല്ലാവരും കൂടി കല്ലെടുത്ത് എറിയുകയായിരുന്നു. അന്നത്തെ ദിവസം വീടിന്റെ പുറകില്‍ ഒളിച്ചിരിക്കുകയായിരുന്നു. തന്റെ മകളുടെ വാക്ക് കേട്ട് പിള്ളേരെല്ലാം കൂടി എന്നെ വീടിന് ചുറ്റും ഇട്ട് ഓടിച്ചു. കുട്ടികള്‍ എന്റെ യൂട്യൂബ് ഇന്റര്‍വ്യൂസ് ഒന്നും കണ്ടിട്ടില്ല. അതിന്റെ പ്രശ്‌നമാണെന്നും ധ്യാന്‍ പറയുന്നു. ഇപ്പോള്‍ തന്നെ എവിടെ കണ്ടാലും അറ്റാക്ക് എന്ന് പറഞ്ഞ് വരും. മകളുടെ ഇംഗ്ലീഷ് കാരണം ഉപദേശിക്കാന്‍ പോകാറുമില്ല എന്ന് ധ്യാന്‍ പറയുന്നു.

Advertisement