അഭിനയത്തേക്കാള്‍ കൂടുതല്‍ ഇഷ്ടം അതിനോട്, അഭിനയത്തോട് ഇഷ്ടം തോന്നാന്‍ കാരണം ഉപ്പും മുളകും, തുറന്നുപറഞ്ഞ് ശിവാനി

1195

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയായിരുന്നു ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പര. ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ ആണ്. അഞ്ചുവര്‍ഷം ഒരു വീട് പോലെ ഒപ്പം തന്നെ ഉണ്ടായിരുന്ന ഈ കോമഡി പരമ്പര അവസാനിപ്പിക്കുന്നു എന്നൊരു സൂചന പോലും തരാതെയാണ് ചാനല്‍ വൈന്‍ഡപ്പ് ചെയ്തത്.

Advertisements

എന്നാല്‍ അതിന് പിന്നാലെ എരിവും പുളിയും എന്ന പരമ്പരയിലൂടെ ഈ താരങ്ങളെല്ലാം തിരിച്ചെത്തുകയും ചെയ്തു. ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഉപ്പും മുളകിലെ കുട്ടിത്താരം ശിവാനി മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെ പോലെയാണ്.

Also Read: എന്തൊരു സിംപിള്‍, അനുജന്റെ വിവാഹത്തിന് എത്തിയ സിത്താരയെക്കണ്ട് ആരാധകര്‍ പറയുന്നു, വൈറലായി വിവാഹചിത്രങ്ങള്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരങ്ങളില്‍ ഒരാളാണ് ശിവാനി. പൊതുവെ ആളുകളോട് നന്നായി സംസാരിക്കുന്ന ഒരു മിടുക്കി കുട്ടിയാണ് ശിവാനി. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് താരം. തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

തനിക്ക് ഡാന്‍സ് ഏറെ ഇഷ്ടമാണെന്ന് ശിവാനി തന്നെ തുറന്ന് പറഞ്ഞിരുന്നു. അഭിനയത്തേക്കാള്‍ കൂടുതല്‍ ഇഷ്ടം ഡാന്‍സ് ആണെന്നും ശിവാനി ആരാധകരോട് പറയുകയാണിപ്പോള്‍. മുടിയന്‍ ചേട്ടന്‍ ഷൂട്ടിങ്ങിന്റെ ഒഴിവുസമയങ്ങളിലെല്ലാം തനിക്ക് ഡാന്‍സ് പഠിപ്പിച്ചുതരാറുണ്ടെന്നും ശിവാനി പറയുന്നു.

ഉപ്പും മുളകിലേക്ക് അവസരം കിട്ടിയത് കുട്ടി കലവറയില്‍ എത്തിയതിന് ശേഷമാണ്. കുറിച്ച് ദിവസങ്ങള്‍ മാത്രമായിരിക്കും ഇതില്‍ അഭിനയിക്കേണ്ടി വരികയെന്ന് വിചാരിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത് നീണ്ടു നീണ്ട് പോയെന്നും ശിവാനി പറയുന്നു.

Also Read: ഒന്നും മറച്ചുവെക്കില്ല, വിവാഹം എല്ലാവരെയും അറിയിക്കും, നടന്‍ സുദീപുമായുള്ള പ്രണയവാര്‍ത്തകളില്‍ സത്യാവസ്ഥ വെളിപ്പെടുത്തി മീന

ഉപ്പും മുളകില്‍ എത്തിയതിന് ശേഷമാണ് ശരിക്കും അഭിനയത്തോട് ഒരു ഇഷ്ടമൊക്കെ തോന്നിയതെന്നും ഉപ്പും മുളക് കുടുംബം ഭയങ്കര ഇഷ്ടമാണെന്നും ആ കുടുംബത്തിലെ ജീവിതം വളരെ നന്നായി താന്‍ ആസ്വദിച്ചിരുന്നുവെന്നും ശിവാനി കൂട്ടിച്ചേര്‍ത്തു.

Advertisement