എന്തൊരു സിംപിള്‍, അനുജന്റെ വിവാഹത്തിന് എത്തിയ സിത്താരയെക്കണ്ട് ആരാധകര്‍ പറയുന്നു, വൈറലായി വിവാഹചിത്രങ്ങള്‍

714

മികച്ച നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് സിത്താര കൃഷ്ണകുമാര്‍. കലോല്‍സവ വേദികളില്‍ നിന്നും എത്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി സിത്താര കൃഷ്ണകുമാര്‍ മാറിയത്.

നിരവധി സിനിമകളില്‍ പിന്നണി ഗായികയായി തിളങ്ങിയ സിത്തു എന്ന് ഓമനപേരിട്ട് ആരാധകര്‍ വിളിക്കുന്ന സിത്താര ടെലിവിഷന്‍ ചാനലുകളിലെ സംഗീത പരിപാടികളില്‍ ജഡ്ജായും എത്തുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കലോല്‍സവത്തില്‍ കലാതിലകമായിരുന്നു സിത്താര.

Advertisements

പിന്നീട് ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളില്‍ കൂടിയാണ് സിത്താര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിത്താര തെളിയിച്ചിട്ടുണ്ട്.

Also Read: ഷാരൂഖ് ഖാന്‍ അതിശയകരമായ വ്യക്തിത്വത്തിനുടമ, എന്നെ അദ്ദേഹവുമായി താരതമ്യം ചെയ്യരുത്, അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം, ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

പ്രശസ്ത ഡോക്ടറായ എം സജീഷിനെയാണ് സിത്താര വിവാഹം കഴിച്ചിരിക്കുന്നത്. താരത്തെപ്പോലെ തന്നെ മകള്‍ സാവന്‍ ഋതുവും പ്രേക്ഷകര്‍ക്ക് പ്രീയങ്കരിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സിത്താരയുടെ അനുജന്റെ വിവാഹം. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് വിവാഹ ചിത്രങ്ങള്‍. അനുജന്റെ വിവാഹമാണെന്ന് സോഷ്യല്‍മീഡിയയിലൂടെ സിത്താര തന്നെയാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം, സ്വന്തം അനുജന്‍ അല്ലെന്നും കസിന്‍ ബ്രദര്‍ ആണെന്നും സിത്താര പറയുന്നുണ്ട്. തന്റെ മൂന്ന് അനിയന്മാരില്‍ ഏറ്റവും ഇളയവന്റെ വിവാഹം കഴിഞ്ഞുവെന്നും വൈശാഖിനു ചേച്ചിയുടെ ഉമ്മ എന്നും കുറിച്ചുകൊണ്ട് നവ ദമ്പതികള്‍ക്കൊപ്പമുള്ള ചിത്രവും ഉള്‍പ്പെടുത്തിയായിരുന്നു സിത്താരയുടെ പോസ്റ്റ്.

Also Read: ഞാന്‍ ചെറുതായിരുന്നു, അവര്‍ക്ക് വേണ്ടിയിരുന്നത് തടിച്ച് പ്രായം തോന്നുന്ന സ്ത്രീയെ ആയിരുന്നു, സിനിമയിലെ അനുഭവം തുറന്നുപറഞ്ഞ് സീനത്ത്

സിത്താരയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, അനുജന്റെ വിവാഹത്തിന് വളരെ സിംപിള്‍ ലുക്കില്‍ എത്തിയ സിത്താരയെയും ആരാധകര്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. മലയാള തനിമയില്‍ സിമ്പിള്‍ ലുക്കിലാണ് താരം വിവാഹത്തിന് എത്തിയത്.

കറുപ്പ് ബ്ലൗസും കേരള സാരിയും ധരിച്ച് നെറ്റിയില്‍ ചന്ദന കുറി തൊട്ട് മുടിയില്‍ മുല്ലപ്പൂ ചൂടി മേക്കപ്പ് ഒന്നും ഇല്ലാതെയാണ് താരം വിവാഹത്തിന് എത്തിയത്. ഇപ്പോള്‍ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Advertisement