Home Entertainment Celebrities

ഷാരൂഖ് ഖാന്‍ അതിശയകരമായ വ്യക്തിത്വത്തിനുടമ, എന്നെ അദ്ദേഹവുമായി താരതമ്യം ചെയ്യരുത്, അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം, ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

365

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.

Also Read; എനിക്ക് ഒരു പേടിയും ഉണ്ടായിട്ടില്ല, ഞാൻ മോശപ്പെട്ട തൊഴിൽ ചെയ്യുന്ന ഒരാളുമല്ല: സ്വാസിക പറയുന്നത് കേട്ടോ

ഇപ്പോഴിതാ ഷാരൂഖ് ഖാനെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ താനുമായി താരതമ്യം ചെയ്യരുതെന്നും അത് അദ്ദേഹത്തെ അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ദുല്‍ഖര്‍ പറയുന്നു.

ഷാറുഖ് ഖാന്റെ വലിയ ആരാധകനായിരുന്നു കുട്ടിക്കാലം മുതലേ എന്നും ഒരോയൊരു ഷാറൂഖ് ഖാനെ ഉള്ളൂവെന്നും അദ്ദേഹത്തെ ആരുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ദുല്‍ഖര്‍ പറയുന്നു. ഷാറൂഖ് ഖാന്‍ അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ്.

Also Read: സമൂഹത്തിലെ ഇത്തരം കീടങ്ങളെ തുടച്ചുമാറ്റണം, നീ ധരിക്കുന്ന വസ്ത്രമാണ് പ്രശ്‌നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്‌നം; ശല്യം ചെയ്തവന് പണി കൊടുത്തും കിടിലൻ മറുപടി നൽകിയും സാധിക

എന്നും അദ്ദേഹം തനിക്ക് പ്രചോദമാണെന്നും തന്റെ കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നുവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ആളുകളോടുള്ള പെരുമാറ്റം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും എങ്ങനെ സ്ത്രീകളോട് ഇടപെടണം എന്നെല്ലാമുള്ള കാര്യങ്ങളില്‍ ഷാറുഖ് ഖാന്‍ എല്ലാവര്‍ക്കും ഒരു വലിയ മാതൃകയാണെന്നും ദുല്‍ഖര്‍ പറയുന്നു.

Advertisement