സമൂഹത്തിലെ ഇത്തരം കീടങ്ങളെ തുടച്ചുമാറ്റണം, നീ ധരിക്കുന്ന വസ്ത്രമാണ് പ്രശ്‌നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്‌നം; ശല്യം ചെയ്തവന് പണി കൊടുത്തും കിടിലൻ മറുപടി നൽകിയും സാധിക

233

സിനിമ-സീരിയൽ രംഗത്ത് ഒരുപോലെ നിന്ന് ആരാധകരെ വാരിക്കൂട്ടിയ നടിയാണ് സാധിക വേണു ഗോപാൽ. കുറഞ്ഞ കാലയളവിലാണ് നടി പ്രേക്ഷകരുടെ മനസിൽ ഇടം ഉറപ്പിച്ചത്. അഭിനയ മികവുകൊണ്ടും ഒരു സ്ഥാനം നേടിയെടുക്കാൻ സാധികയ്ക്ക് കഴിഞ്ഞുവെന്നതാണ് സത്യം. സിനിമ-സീരിയൽ പോലെ നടി സജീവമായി സോഷ്യൽമീഡിയയിലും ഉണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലാകാറുള്ളത്.

Advertisements

എന്നാൽ പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലും മറ്റും നടി സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്. കൂടാതെ ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള മറ്റു ചൂഷണങ്ങൾക്ക് എതിരെയും തന്റേതായ രീതിയിൽ ശബ്ദമുയർത്താനും സാധിക മടി കാണിക്കാറില്ല. അശ്ലീലം പറയുന്നവനും വിമർശിക്കുന്നവനും അതേ നാണയത്തിൽ തന്നെ നടി തിരിച്ചടിക്കാറുമുണ്ട്. ഈ മറുപടികൾ വൈറലാകാറുമുണ്ട്.

Also read; ഈ മാലാഖയാണ് ഇവരുടെ ജീവിതത്തിലെ സന്തോഷം; മകളുടെ പേരിടൽ ആഘോഷമാക്കി മൃദുലയും യുവയും, കുഞ്ഞിന് നൽകിയ പേര് കണ്ടോ

ഇപ്പോൾ തന്നെ കഴിഞ്ഞ കുറച്ചു നാളുകളായി ശല്യം ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിക്ക് നടി പണി കൊടുത്തതും പിന്നീടുള്ള താരത്തിന്റെ വാക്കുകളുമാണ് വൈറലാകുന്നത്. സൈബർ സെല്ലിനാണ് നടി തന്നെ ശല്യം ചെയ്തവനെതിരെ പരാതി നൽകിയത്. സാധിക സൈബർ സെല്ലിന് നൽകിയ പരാതിയുടെ സ്‌ക്രീൻഷോട്ടും പങ്കുവെയ്ക്കുന്നുണ്ട്.

ഇതിനൊപ്പമാണ് മറുപടിയും നടി കുറിച്ചത്. പെൺകുട്ടികളോട് ഒരു കാര്യമേ അറയാനുള്ളു, സമൂഹം നിങ്ങളെ കുറിച്ച് എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാൻ കഴിയില്ല. നമുക്ക് മനസമാധാനം കിട്ടണമെങ്കിൽ സമൂഹത്തിലെ ഇത്തരം കീടങ്ങളെ തുടച്ചു മാറ്റണം. അത് കൊണ്ട് പ്രതികരിക്കുകയെന്ന് താരം പറഞ്ഞു.

നീ ധരിക്കുന്ന വസ്ത്രമാണ് പ്രശ്‌നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്‌നം. അങ്ങനെ ഉള്ളവരാണ് ഇത്തരം കീടങ്ങൾക്ക് പ്രചോദനമെന്നും ശാരീരിക പീഡനം മാത്രം അല്ല മാനസിക പീഡനവും വ്യക്തിഹത്യയും എല്ലാം കുറ്റകരമാണെന്നും സാധിക കുറിച്ചു. സ്ത്രീ സ്വാതന്ത്രത്തിനായല്ല സ്ത്രീ ശാക്തീകരണത്തിനായാണ് നിങ്ങൾ പൊരുതേണ്ടത്. ആർക്ക് മുൻപിലും അഭിമാനം പണയം വെയ്ക്കാതെ ധീര വനിതകൾ വാണിരുന്ന ഭാരതത്തിന്റെ മണ്ണിൽ അഭിമാനം അടിയറവു വക്കാതെ മുന്നോട്ട് പോവുകയെന്നും താരം പറയുന്നു.

അതിനു കഴിയണം എങ്കിൽ ആദ്യം ഇല്ലാതാക്കേണ്ടത് ഇത്തരം സാമൂഹ്യ ദ്രോഹികളെയും അവർക്കു കൂട്ട് നിൽക്കുന്ന സദാചാരത്തിന്റെ മുഖമറ ഇട്ട് നടക്കുന്ന ഒരുകൂട്ടം കപട പുണ്യാളൻമാരെയും (ആണും പെണ്ണും പെടും) ആണെന്നും സാധിക കുറിക്കുന്നു. അതേസമയം, വിമർശനം നല്ലതാണ് പക്ഷെ മാന്യത വേണം. അഭിപ്രായം നല്ലതാണ് പക്ഷെ ബഹുമാനം വേണമെന്നും നടി കൂട്ടിച്ചേർത്തു.

ലൈംഗീക ചൂഷണം, മാനസിക പീഡനം എല്ലാം അനുഭവിച്ചു ഒളിച്ചിരിക്കേണ്ടത് ഇരകൾ അല്ല. സമൂഹം അല്ല നമ്മുക്ക് ചിലവിനു തരുന്നത് അതുകൊണ്ട് തന്നെ തല കുനിക്കേണ്ടതും നമ്മളല്ലെന്നും ഉറച്ച ശബ്ദത്തോടെ സാധിക പറയുന്നു. ഞാൻ ഈ പറയുന്നത് സ്ത്രീകൾ മാത്രം അനുഭവിക്കുന്നതല്ല പുരുഷന്മാരും ഇതിന് ഇരയാകാറുണ്ടെന്നും സാധിക കൂട്ടിച്ചേർത്തു. പീഡനം അനുഭവിക്കുന്ന ആണുങ്ങളും ഇതിനെതിരെ പ്രതികരിക്കണമെന്നും സാധിക ആവശ്യപ്പെടുന്നുണ്ട്.

Also read; പരമ്പരയിലെ ജോഡികൾ ഇനി ജീവിതത്തിലും ജോഡികൾ; മോതിരം കൈമാറി അശ്വതിയും രാഹുലും, ആശംസകളുമായി ആരാധകരും

ഏതായാലും നടിയെടുത്ത തീരുമാനം മികച്ചതാണെന്ന് സോഷ്യൽമീഡിയയും ആരാധകരും ഒന്നടങ്കം പറഞ്ഞു. ഇത്തരത്തിൽ ഞരമ്പ് പൊട്ടിയവന്മാർക്ക് ഇതാണ് മറുപടിയെന്നും പറയുന്നു. നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേർ രംഗത്തെത്തി. സാധികയുടെ വാക്കുകളിൽ തന്റെ ജീവിതത്തെ കുറിച്ചും നിലപാടുകളെ കുറിച്ചും വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്നും ആരാധകർ ചൂണ്ടിക്കാണിച്ചു. ഈ നിലപാടിൽ തന്നെ മുൻപോട്ട് പോകാൻ സാധിക്കട്ടെയെന്നും ആരാധകർ പറഞ്ഞുവെയ്ക്കുന്നു.

Advertisement