സിനിമാഷൂട്ടിങ്ങിനിടെ അഖില്‍ അഖിനേനി ഉപദ്രവിച്ചുവെന്ന് വാര്‍ത്തകള്‍, മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ച് ഉര്‍വശി റൗട്ടേല, നിയമനടപടിയുമായി മുന്നോട്ടെന്ന് താരം

414

ബോളിവുഡ് താരം ഉര്‍വശി റൗട്ടേല തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒരു പേടിയുമില്ലാതെ സോഷ്യല്‍മീഡിയയിലൂടെ തുറന്ന് പറയാറുണ്ട്. നിഗൂഡപരമായ പോസ്റ്റുകള്‍ കൊണ്ട് പലപ്പോഴും താരം തരംഗങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

Advertisements

നേരത്തെ ക്രിക്കറ്റ് താരം റിഷഭ് പന്തുമായുള്ള ഉര്‍വശിയുടെ വാക്ക് പോര് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സിനിമാനിരൂപകന്‍ ഉമൈര്‍ സന്ധുവിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഉര്‍വശി.

Also Read: നയന്‍താരയും ഞാനും കാണാന്‍ ഒരുപോലെയാണെന്ന് പറയുന്നു, പക്ഷേ ഞാന്‍ അനുകരിക്കാറില്ല, അനിഖ പറയുന്നു

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അക്കിനേനി ഉര്‍വശിയെ ഉപദ്രവിച്ചു എന്ന ട്വീറ്റ് ഉമൈര്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഉര്‍വശി രംഗത്തെത്തിയിരിക്കുന്നത്. ഏജന്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയായിരുന്നു സംഭവമെന്നും അഖില്‍ അക്കിനേനി പക്വതയില്ലാത്ത നടനാണെന്നും ഉമൈര്‍ പറഞ്ഞിരുന്നു.

ഉമൈറിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു ഉര്‍വശിയുടെ പ്രതികരണം. ഇത് ഫേക്കാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഉമൈര്‍ തന്നെയും കുടുംബത്തെയും വിഷമത്തിലാക്കിയെന്നും ഉര്‍വശി പറയുന്നു.

Also Read: എന്നെ വളര്‍ത്തിയത് അമ്മ, അച്ഛനും അമ്മയും പിരിഞ്ഞോ എന്ന ചോദ്യം കേട്ടാണ് ഞാന്‍ വളര്‍ന്നത്, സെറീന പറയുന്നു

അതിനാല്‍ ഉമൈറിനെതിരെ നിയമ നടപടി ആരംഭിച്ചു. മാനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചുവെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന നിങ്ങളെ പോലുള്ളവരോട് അതൃപ്തിയുണ്ടെന്നും നിങ്ങളാണ് പക്വതയില്ലാത്ത മാധ്യമപ്രവര്‍ത്തകനെന്നും ഉര്‍വശി തുറന്നടിച്ചു.

Advertisement