89 കിലോ ഉണ്ടായിരുന്നു; മകള്‍ ശരീര ഭാരം കുറച്ചതിനെ കുറിച്ച് ഉര്‍വശി പറയുന്നു

131

മികച്ച നടിയാണ് ഉര്‍വശി. അന്നും ഇന്നും അഭിനയ രംഗത്ത് സജീവമാണ് താരം. തന്റെ കയ്യില്‍ ഏത് കഥാപാത്രവും സേഫ് ആണെന്ന് ഉര്‍വശി തെളിയിച്ചു കഴിഞ്ഞു. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം അതിമനോഹരമായിട്ടാണ് ഉര്‍വശി അവതരിപ്പിക്കാര്‍. ഇപ്പോള്‍ ഉര്‍വശിയുടെ പാത പിന്തുടര്‍ന്ന് മകള്‍ തേജാലക്ഷ്മി സിനിമയിലേക്ക് എത്തുകയാണ്.

Advertisements

ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായ തേജാലക്ഷ്മി തന്റെ ലുക്കിലും വലിയ മാറ്റമാണ് വരുത്തിയത്. താരപുത്രിയുടെ ആദ്യത്തെ ഫോട്ടോ നോക്കിയാല്‍ അറിയാം, അതില്‍ കുറച്ച് തടിച്ചിട്ടാണ് തേജാലക്ഷ്മി. ഇപ്പോള്‍ മകള്‍ വണ്ണം കുറച്ചത് എങ്ങനെ എന്ന് പറയാണ് ഉര്‍വശി. അഭിമുഖത്തില്‍ തേജാലക്ഷ്മിയും എത്തിയിരുന്നു

പന്ത്രണ്ടാം ക്ലാസ് വരെയും ഞാന്‍ 89 കിലോ ഉണ്ടായിരുന്നു. അതിന് ശേഷം ജിമ്മില്‍ പോവുകയും ഡയറ്റെടുക്കുകയും ചെയ്തു. അതുകൊണ്ടാണ് ഈ മാറ്റമെന്ന് തേജാലക്ഷ്മി പറഞ്ഞു. എന്നാല്‍ അത് മാത്രമല്ല വണ്ണം കുറയാന്‍ കാരണമെന്ന് ഉര്‍വശി വ്യക്തമാക്കി.

പ്ലസ് ടു വരെയും ക്ലാസില്‍ തന്നെയായിരിക്കും. ടീച്ചര്‍ ക്ലാസെടുത്ത് പോകും. എന്നാല്‍ ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജ് ഏക്കര്‍ കണക്കിലാണുള്ളത്. അപ്പോള്‍ സ്വാഭാവികമായും വണ്ണം കുറയും. കോളേജിലൂടെ നടക്കുന്നത് തന്നെ വലിയ വ്യായാമമാണെന്നും ഉര്‍വശി ചൂണ്ടിക്കാട്ടി.

Advertisement