ഭര്‍ത്താവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാവുന്നു ഉര്‍വശി; ചിത്രത്തിലെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

89

ഏത് കഥാപാത്രം കൊടുത്താലും ഭംഗിയായി ചെയ്യുന്ന നടിയാണ് ഉർവശി. തന്റെ കയ്യിൽ ഏത് വേഷവും സേഫ് ആണെന്ന് ഇതിനോടകം ഉർവശി തെളിയിച്ചു കഴിഞ്ഞു. ഒരുകാലത്ത് നായികയായി തിളങ്ങിയിരുന്ന താരം ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. ഇപ്പോഴിതാ ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് സംവിധായകനാവാൻ പോവുകയാണ്. അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉർവശിയാണ് പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിൽ ധാരാളം പുതുമുഖങ്ങളും ഉണ്ട്.

Advertisements

എൽ ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തെത്തി. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്‌സ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം.

ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്ന ഉർവശിയോടൊപ്പം ഹൃദയം എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു.

അനിൽ നായർ ആണ് ഛായാഗ്രഹണം. അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു.

also read
രാജൻ പി ദേവിനോട് കണ്ണു പൊട്ടുന്ന ചീത്ത പറയാനും മടിക്കാത്ത മമ്മൂക്ക; ‘നമ്മുടെ തൊമ്മൻ പോയീട്ടാ’ എന്ന് പറഞ്ഞത് ഇന്നും മറന്നിട്ടില്ല: ബെന്നി പി നായരമ്പലം
എഡിറ്റിംഗ് ഷൈജൽ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൽ ബഷീർ, കലാസംവിധാനം രാജേഷ് മേനോൻ, കോസ്റ്റ്യൂംസ് കുമാർ എടപ്പാൾ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടൻ ധനേശൻ, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, പോസ്റ്റർ ഡിസൈനിംഗ് ജയറാം രാമചന്ദ്രൻ, പി ആർ ഒ- എ എസ് ദിനേശ്.

Advertisement