ഇന്നലെ ഞാന്‍ ചിരിച്ചു, ഇന്നും ഞാന്‍ ചിരിച്ചു, നാളെയും ഞാന്‍ ചിരിക്കും; വരദയുടെ പുതിയ പോസ്റ്റ്

30

ഈ അടുത്തിരുന്നു നടന്‍ ജിഷിന്‍ മോഹന്‍ തന്റെ വിവാഹമോചന വാര്‍ത്ത പരസ്യമായി പറഞ്ഞത്. ഏറെ നാളത്തെ ഗോസിപ്പിന് ശേഷമാണ് ജിഷിന്‍ ഇത് വെളിപ്പെടുത്തിയത്. ഇതിനുശേഷം വരദ പങ്കുവെക്കുന്ന പോസ്റ്റുകളും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ താരം പങ്കിട്ട ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത് .

Advertisements

ജിഷിന്‍ വിഷയം വ്യക്തമാക്കിയതിന് പിന്നാലെ പങ്കുവച്ച പോസ്റ്റില്‍ ‘എന്താണോ നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കുന്നത് അത് ചെയ്യൂ’ എന്ന് പറഞ്ഞ് യാത്രകള്‍ ചെയ്യുന്ന ഫോട്ടോസ് ആണ് വരദ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി.

‘ഇന്നലെ ഞാന്‍ ചിരിച്ചു, ഇന്നും ഞാന്‍ ചിരിച്ചു, നാളെയും ഞാന്‍ ചിരിക്കും. എന്തിനും ഏതിനും കരഞ്ഞിരിക്കാന്‍ പറ്റില്ല, ജീവിതം വളരെ ചെറുതാണ്’ എന്ന ക്യാപ്ഷനോടെയാണ് തന്റെ തന്നെ ചില ചിത്രങ്ങള്‍ വരദ പങ്കുവച്ചിരിയ്ക്കുന്നത്. പിന്നാലെ നിരവധി കമന്റാണ് ഇതിന് താഴെ വന്നത്.

 

 

Advertisement