വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി ഇതാ, മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി നയന്‍താര

73

കുറച്ചുകാലമായി നയന്‍താരയ്ക്ക് സിനിമയില്‍ പരാജയം തന്നെയാണ്. ഇതേ തുടര്‍ന്ന് നിരവധി വിമര്‍ശനം നടി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിട്ടും നയന്‍താരയ്ക്ക് വിചാരിച്ച പോലെ തിളങ്ങാന്‍ കഴിഞ്ഞില്ല.

Advertisements

ചിത്രത്തില്‍ ദീപിക പദുക്കോണിന് ആയിരുന്നു നയന്‍താരയെക്കാള്‍ സ്ഥാനം ലഭിച്ചത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നയന്‍താരയ്ക്ക് നിരവധി വിമര്‍ശനം കേള്‍ക്കേണ്ടി വന്നു. ഇപ്പോഴിതാ കളിയാക്കിയവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ചിരിക്കുകയാണ് നടി.

ജവാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നയന്‍താരയ്ക്ക് മികച്ച നടിയ്ക്കുള്ള ദാദ സാഹെബ് ഫല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം ലഭിച്ചു. ‘താഴ്മയോടെ, നന്ദിയോടെ, അനുഗ്രഹീതയായി. ഈ അംഗീകാരത്തിന് നന്ദി’ എന്ന് നയന്‍താര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മഞ്ഞ സാരിയില്‍ അതി സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളും നയന്‍താര പങ്കുവച്ചു.

ജവാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഖാന്‍ ആണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. മികച്ച നടിയായി നയന്‍താരയ്‌ക്കൊപ്പം റാണി മുഖര്‍ജിയും (മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വെ) പുരസ്‌കാരം ഏറ്റുവാങ്ങി. ആനിമല്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡിയ്ക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം വിക്കി കൗശലിനാണ്. ജവാന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച അനിരുദ്ധ് രവിചന്ദിനും പുരസ്‌കാരം കിട്ടി.

 

Advertisement