ലവ് മലയാളം, രണ്ടാഴ്ചയായി മലയാളം സിനിമകള്‍ കാണുന്നു, കിടിലന്‍ വീഡിയോ പങ്കുവെച്ച് വിദ്യ ബാലന്‍, വൈറല്‍

34

അതേ സമയം ഈ താര സിംഹാസനത്തിലേയ്ക്ക് ഉളള വിദ്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പൂച്ചെണ്ടുകള്‍ കൊണ്ട് മാത്രമല്ല, കൂര്‍ത്ത കുപ്പിച്ചില്ലുകളും വിരിച്ചായിരുന്നു സിനിമാലോകം വിദ്യയെ സ്വീകരിച്ചത്. ഇന്നും ആ അനുഭവങ്ങള്‍ മായതെ കിടക്കുന്നുണ്ട് വിദ്യയുടെ മനസ്സില്‍.

Advertisements

പാതി മലയാളിയായ ബോളിവുഡ് താര സുന്ദരിയാണ് വിദ്യാ ബാലന്‍. ഏറെ നാളത്തെ കഠിന പ്രയ്തനത്തിലൂടെ ആണ് ബോളിവുഡില്‍ തന്റേതായൊരു ഇടം വിദ്യാബാലന്‍ ഉണ്ടാക്കിയെടുത്തത്. ഇപ്പോള്‍ ബോളിവുഡിലെ ലേഡി സൂപ്പര്‍ താരമായി വിലസുകയാണ് നടി.

Also Read:അതിരുവിട്ടുള്ള സാമ്പത്തിക സഹായങ്ങള്‍ കുടുംബത്തെ ബാധിച്ചു, ഒരിടത്ത് കാലിടറി, വെളിപ്പെടുത്തി സുരേഷ് ഗോപി, ഞെട്ടി ആരാധകര്‍

സിനിമയിലെ ആദ്യ നാളുകള്‍ വിദ്യക്ക് ഏറെ ദുഷ്‌കരമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ചെയ്യാനിരുന്ന ഒരു സിനിമയില്‍ വിദ്യയായിരുന്നു നായിക. എന്നാല്‍ ആ പദ്ധതി പിന്നീട് ഉപേക്ഷതോടെ വിദ്യയ്ക്ക് കഷ്ടകാലമായിരുന്നു. 12 ചിത്രങ്ങളില്‍ നിന്നാണ് വിദ്യയെ ഇതിന് പിന്നാലെ ഒഴിവാക്കിയത്. ഇതിന് പിന്നാലെ പൊരുതുകയായിരുന്നു താരം.

ഒടുവില്‍ ഏറെ പ്രയത്നിച്ച് മുന്‍നിര നായികാപദവിയിലേക്ക് താരം എത്തി. ഇപ്പോഴിതാ കഴിഞ്ഞ ഒരാഴ്ചയായി താന്‍ ഭ്രാന്തമായി മലയാളം സിനിമ കാണുകയാണെന്ന് പറയുകയാണ് വിദ്യ. ഒരു റീല്‍ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു വിദ്യ ഇക്കാര്യം പറഞ്ഞത്.

Also Read:വിവാഹം ഗുരുവായൂരില്‍ വെച്ച്, കല്യാണം കഴിഞ്ഞ് പൊടിയുമായി ദുബായിയില്‍ സെറ്റിലാവും, ബിസിനസ്സുമായി മുന്നോട്ട് പോകും, മനസ്സുതുറന്ന് റോബിന്‍

ഒരു മലയാളം സിനിമാ ഡയലോഗാണ് വിദ്യ റീലായി ചെയ്തത്. മുകേഷും തിലകനും സിദ്ദിഖും ജഗതിയും മത്സരിച്ചഭിനയിച്ച മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ സീനാണ് വിദ്യ റീലായി അവതരിപ്പിച്ചത്. ലവ് മലയാളം എന്ന ഹാഷ്ടാഗോടെയാണ് വിദ്യയുടെ പോസ്റ്റ്. വിദ്യയുടെ വീഡിയോ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement