എന്റെ ശരീരം എന്റെ അവകാശം; ശരീരഭാരം കുറച്ചത് എനിക്ക് വേണ്ടി തന്നെ; മറ്റാരും പറയുന്നത് ഒരിക്കലും കേൾക്കരുതെന്ന് വരലക്ഷ്മി

125

തെന്നിന്ത്യൻ സിനിമ ആരാധകർക്ക് വളരെ പ്രിയപ്പെട്ട താര സുന്ദരിയാണ് നടി വര ലക്ഷ്മി. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച കഴിഞ്ഞ നടി തെന്നിന്ത്യൻ സൂപ്പർ താരം ശരത് കുമാറിന്റെ മകൾ ആണ്. സി നി മ യിലേക്കുള്ള താരപുത്രിയുടെ പ്രവേശനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നായിക ആയും വില്ലത്തി ആയും സഹ നടി ആയും എല്ലാം താരം തിളങ്ങി നിൽക്കുക ആണ് ഇപ്പോൾ. തനിക്കു കിട്ടുന്ന വേഷങ്ങൾ വലിപ്പ ചെറുപ്പം നോക്കാതെ ഏറ്റെടുത്തു വിജയിപ്പിക്കുന്ന താരം കൂടിയാണ് നടി. തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന വരലക്ഷ്മി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

Advertisements

രണ്ട് വിവാഹം ചെയ്ത ശരത് കുമാറിന്റെ രണ്ടാമത്തെ ഭാര്യയാണ് രാധിക. ആദ്യ ഭാര്യയിലെ മകളാണ് വരലക്ഷ്മി. വരലക്ഷ്മിക്ക് പൂജ എന്നൊരു സഹോദരി കൂടെയുണ്ട്. രാധികയ്ക്കും ശരത് കുമാറിനും ഒരു മകളുണ്ട്, പേര് റയാനി എന്നാണ്.
അതേസമയം, തനിക്ക് സിനിമയിലേക്ക് എത്തിയ സമയത്ത് ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നെന്ന് പറയുകയാണ് വരലക്ഷ്മി. ശബ്ദത്തിന്റെ പേരിലുള്ള പരിഹാസവും ശരീരം തടിച്ചിട്ടാണെന്ന പരിഹാസവും എല്ലാം കേൾക്കേണ്ടി വന്നിരുന്നു താരത്തിന്.

ALSO READ- വില്ലത്തി ആണെങ്കിലും നീ നല്ല മോളാണ്; ഒരുപാട് പേർ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് ശാലു കുര്യൻ

വരലക്ഷ്മിയുടെ ശബ്ദംപുരുഷശബ്ദത്തോട് സാമ്യം തോന്നുന്ന ലേശം ഉയർന്ന ശബ്ദമാണ്. ഇതിനെയാണ് പലരും പരിഹസിച്ചത്. എന്നാൽ പിന്നീടത് താരത്തിന് സിനിമയിൽ ഗുണകരമായ രീതിയിൽ ഉപയോഗിക്കാൻ സാധിച്ചു. ഇത് നടിയുടെ കരിയറിന് പിന്നീട് വലിയൊരു മുതൽക്കൂട്ടായി മാറുകയും ചെയ്തു.

വരലക്ഷ്മി അടുത്തിടെ ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തു. എന്റെ ശരീരം എന്റെ അവകാശം എന്നായിരുന്നു നടിയുടെ മറുപടി. നടിയായാൽ ഇങ്ങനെ ഇരിക്കണം എന്ന് നിർബന്ധമൊന്നുമില്ല. ശരീരഭാരം കൂടിയപ്പോൾ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വരലക്ഷ്മി പറയുന്നത്.

ALSO READ- കാവ്യാ മാധവനെ പച്ച തെ റി പറഞ്ഞവരെ സെറ്റിലിട്ട് തല്ലി ദിലീപും കൂട്ടരും, സംഭവം ഇങ്ങനെ

ഇപ്പോൾ തെലുങ്കിൽ ആണ് കൂടുതൽ അഭിനയിക്കുന്നത്. തെലുങ്ക് സിനിമയിൽ കഥാപാത്രങ്ങൾ ഇന്ന വിധത്തിൽ ആകണം എന്നൊക്കെ ഉണ്ട്. അതിനു കൂടി വേണ്ടിയാണു വണ്ണം കുറച്ചത്. ഒരിക്കലും മറ്റാരും പറയുന്നത് കേൾക്കരുത്. നിങ്ങൾക്ക് എന്താണ് നല്ലതെന്ന് നിങ്ങൾക്ക് തോന്നുന്നുവോ അത് ചെയ്യുകയെന്നും വരലക്ഷ്മി പറയുന്നു.

Advertisement