വില്ലത്തി ആണെങ്കിലും നീ നല്ല മോളാണ്; ഒരുപാട് പേർ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് ശാലു കുര്യൻ

84

മലയാളികൾക്ക് ഏറെ സുപരിതയായ സിനിമാ സീരിയൽ താരമണ് ശാലു കുര്യൻ. നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ശാലു കുര്യൻ കൂടുതലും വില്ലത്തി ആയിട്ടാണ് എത്തിയിരിക്കുന്നത്.

നിരവധി ആരാധകരാണ് താരത്തിന് സീരിയൽ രംഗത്ത് ഉള്ളത്. ഏഷ്യാനെറ്റിൽ മുമ്പ് സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ വർഷ എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ ആണ് ശാലു കുര്യൻ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

അതേ സമയം വില്ലത്തരം മാത്രമല്ല, നല്ല ഒന്നാം തരം ഹാസ്യ നടി കൂടെയാണ് താൻ എന്ന് ശാലു കുര്യൻ തെളിയിച്ചത് തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെ ആയിരുന്നു. സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുമ്പോൾ തന്നെ വിവാഹിതയായ താരം ഇപ്പോൾ കുട്ടികളും കുടുംബവുമായി തിരക്കിലാണ്.

ALSO READ- കാവ്യാ മാധവനെ പച്ച തെ റി പറഞ്ഞവരെ സെറ്റിലിട്ട് തല്ലി ദിലീപും കൂട്ടരും, സംഭവം ഇങ്ങനെ

അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ്. തന്റെ വിശേഷങ്ങൾ എല്ലാം നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. മറ്റ് സ്ത്രീകൾക്കും അവബോധം നൽകുന്ന തരം പോസ്റ്റുകളാണ് ശാലു കുര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്നത്.

ആദ്യ പ്രസവത്തിന് ശേഷവും രണ്ടാമത്തെ പ്രസവത്തിന് ശേഷവും ആരോഗ്യവും ശരീരവും വീണ്ടെടുത്തിനെ കുറിച്ചും കുഞ്ഞിന് ഒപ്പമുള്ള ആരോഗ്യപരം ആയ ദിനചര്യങ്ങളെ കുറിച്ചും ശാലു നിരന്തരം പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

ALSO READ-ഇപ്പോൾ കറുത്തവർക്ക് ആണ് ഡിമാന്റ്, ഞാൻ വെളുത്തത് എന്റെ തെറ്റാണോ, ബ്ലൗസ് ഇല്ലാതെ മു ല ക്കച്ച കെട്ടാൻ എനിക്ക് പറ്റില്ല: പൊന്നമ്മ ബാബു

അതേസമയം താൻ വില്ലത്തി വേഷങ്ങൾ ചെയ്യുമ്പോളും ആളുകൾക്ക് തന്നോട് ചെറിയ നീരസം ഉണ്ടായിരുന്നു എങ്കിലും സ്‌നേഹവുമുണ്ടായിരുന്നു എന്നാണ് ശാലു പറയുന്നത്. പലരും എന്തോ നല്ല മോളാണ് എന്ന് പറഞ്ഞ ആളുകളും ഉണ്ടെന്ന് ശാലു ഇൻഡ്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ്.

വർഷ എന്ന കഥാപാത്രത്തിലൂടെ ജനമനസിലേക്ക് ഇറങ്ങിയതിനാൽ തന്നെ ആളുകൾക്ക് ഇപ്പോഴും ശാലു കുര്യൻ വർഷ ആണ്. കോമഡി ചെയ്യാൻ തുടങ്ങിയപ്പോ ശരിക്കും നന്ദി പറയേണ്ടത് തട്ടീം മുട്ടീം ക്രൂവിനോട് ആണ്. ഇപ്പോഴും താൻ കോമഡി പറഞ്ഞാൽ ചിരിക്കും എന്നൊന്നും തനിക്ക് തോന്നുന്നില്ലെന്നാണ് ശാലുവിന്റെ വാക്കുകൾ.

അതേസമയം, തന്റെ മുൻ സീരിയലായ ചന്ദനമഴയിൽ മേഘ്‌ന പാമ്പിനെ പിടിച്ചുള്ള രംഗം ഇപ്പോൾ വീണ്ടും വൈറലായപ്പോൾ കുറേ പേർ അത് റീൽസ് വീഡിയോ ചെയ്യാനൊക്കെ ഉപയോഗിച്ചിരുന്നു. അതുകണ്ട് ചിരിച്ചുപോകാറുണ്ട്. ശരിക്കും അതൊരു ഒറിജിനൽ പാമ്പായിരുന്നുവെന്നാണ് ശാലു പറയുന്നത്. അതിന്റെ വാ കൂട്ടി തയ്ച്ചിരുന്നെങ്കിലും ഞാൻ പ്രാർത്ഥിച്ചുകൊണ്ടാണ് അവിടെ നിന്നതെന്നാണ് ശാലു പറയുന്നത്.

Advertisement