ഇപ്പോൾ കറുത്തവർക്ക് ആണ് ഡിമാന്റ്, ഞാൻ വെളുത്തത് എന്റെ തെറ്റാണോ, ബ്ലൗസ് ഇല്ലാതെ മു ല ക്കച്ച കെട്ടാൻ എനിക്ക് പറ്റില്ല: പൊന്നമ്മ ബാബു

22366

വർഷങ്ങളായി മലയാള സിനിമയിൽ അമ്മ വേഷങ്ങളിലൂം സഹനടി വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന താരമാണ് നടി പൊന്നമ്മ ബാബു. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരം നിരവധി ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ പ്രേഷകരുടെ സുപരിചിതയായി മാറുകയായിരുന്നു.

അതേ സമയം ഇതിനോടകം സിനിമയിൽ കാൽ നൂറ്റാണ്ട് പൊന്നമ്മ ബാബു പിന്നിട്ടു കഴിഞ്ഞിരിക്കു കയാണ് നടി. മൂന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പാലാ സെന്റ് മേരീസ് സ്‌കൂളിൽ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ഏറ്റുമാനൂർ സുരഭിലയുടെ മാളം എന്ന നാടകത്തിൽ ആദ്യമായി അഭിനയിക്കുന്നത്.

Advertisements

Also Read
ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാം, മു ല ക്കച്ച കെട്ടി നടക്കുന്നതാണ് കംഫര്‍ട്ട് എങ്കിലും അങ്ങനെ ചെയ്യണം, അഭയ ഹിരണ്‍മയി പറയുന്നു

തന്റെ പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും തന്നെ പൊന്നൂസ് എന്നാണ് വിളിക്കാറ് ഇള്ളതെന്ന് ആണ് താരം പറയുന്നത്. കുളപ്പുള്ളി ലീലയാണ് ഈ പേര് ആദ്യമായി വിളിച്ചത്.
നിസാർ സംവിധാനം ചെയ്ത പടനായകൻ എന്ന ചിത്രത്തിലൂടെയായാണ് സിനിമയിൽ തുടക്കം കുറിച്ചത്.

സിനിമയ്ക്ക് ഒപ്പം സീരിയലിലും ഇപ്പോൾ സജീവമാണ് നടി. സീ കേരള ചാനലിലെ മിസ്സിസ് ഹിറ്റ്‌ലർ എന്ന പരമ്പരയാണ് നടി ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയൽ. മേഘ്‌ന വിൻസെന്റാണ് ഈ പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

അതേ സമയം ഇപ്പോളിതാ താരത്തിന്റെ ഒരു പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഈ സീരിയലിനെ കുറിച്ചും തന്റെ പുതിയ വിശേഷങ്ങളെ കുറിച്ചുമാണ് നടി മനസ്സ് തുറക്കുന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഞാൻ ചെയ്യുന്ന സീരിയലാണ് മിസ്സിസ് ഹിറ്റ്‌ലർ. ഇതിനിടയിൽ ഒരു സീരിയൽ ചെയ്തെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചില്ല.

പതിനെട്ടു വർഷത്തിന് ശേഷം ചെയ്യുന്ന ഒരു വലിയ കഥാപാത്രമാണ് ഈ സീരിയലിലേത്. കൊച്ചു കുട്ടികൾ പോലുമിപ്പോൾ എന്നെ കണ്ടാൽ മൈ ലിറ്റിൽ കണ്ണാ എന്നാണ് വിളിക്കുന്നത്. നിറയെ സിനിമകളിൽ എന്നെ വിളിക്കും. ചേച്ചി രണ്ടു സീനുണ്ട് മൂന്നു സീനുണ്ട് എന്നും പറഞ്ഞാണ് എല്ലാവരും വിളിക്കുന്നത്.

Also Read
എന്നെ രക്ഷപെടുത്തിയത് മോഹൻലാൽ അല്ല, ആരും ആരെയും വളർത്തിയിട്ടില്ല: എംജി ശ്രീകുമാർ അന്ന് പറഞ്ഞത്

ഞാൻ പറയും മക്കളെ അഞ്ഞൂറിൽ കൂടുതൽ സിനിമകളായി, ഇരുപത്തിയഞ്ചു വർഷത്തിൽ കൂടുതലായി അഭിനയിക്കാൻ തുടങ്ങിയിട്ട്. ഇനിയെനിക്ക് വേണ്ടത് ശക്തമായ കഥാപാത്രങ്ങളാണ്. അതുകൊണ്ട് ആണിപ്പോൾ സീരിയൽ ചെയ്യുന്നത്. നമ്മൾ ഈ ഫീൽഡിൽ തന്നെ തുടരണം.

മിസ്സിസ് ഹിറ്റ്‌ലർ സൈറ്റിൽ നിന്നും സിനിമാ സെറ്റിലേയ്ക്ക് ചെന്ന ഞാൻ മേക്കപ്പ് ചെയ്ത ശേഷം ആർക്കും എന്നെ മനസ്സിലായില്ല. കോളനിയിലെ ഒരു സ്ത്രീയാണ് എന്റെ കഥാപാത്രം. നന്നായി കറുത്ത് മുടിയെല്ലാം ചുരുണ്ട ഭർത്താവിനെ ഏഷണി കൂട്ടി വിടുന്ന ഒരു കഥാപാത്രം. ഏറ്റവും രസം എന്തെന്നാൽ ഒരാൾക്ക് പോലും എന്നെ മനസ്സിലായില്ല എന്നതാണ്.

എന്ത് ചെയ്യാനാണ് ഇപ്പോൾ കറുത്ത ആളുകൾക്കാണ് ഡിമാൻഡ്. ഞാൻ വെളുത്തത് എന്റെ തെറ്റാണോ? ഞാൻ കുറച്ച് കരി ഓയിൽ വാങ്ങി വെച്ചിട്ടുണ്ട്. കറുക്കാൻ ആണേൽ വാരിത്തേച്ച് അഭിനയിക്കും. ധ്യാനിന്റെ കരിയറിലെ നല്ലൊരു സിനിമയാകും അത്. പിന്നെ ഇന്ദ്രജിത്തിന്റെയും അനു സിത്താരയുടെയും ഒരു സിനിമ വരുന്നുണ്ട് അനുരാധ.

അതിൽ ഞാൻ യുകെ യിൽ നിന്നും വരുന്നൊരു കഥാപാത്രമാണ്. മുടി ബോബ് എല്ലാം ചെയ്ത ഒരു കഥാപാത്രം. കഥാപാത്രത്തിന് വേണ്ടി സ്‌കർട്ട് എല്ലാമിടാം. പക്ഷെ ഷോർട്‌സ് ഒരിക്കലുമിടില്ല, ആ പ്രായം കഴിഞ്ഞു. അതിനി ഷാരൂഖ് ഖാന്റെ അമ്മ വേഷം ആണെങ്കിൽ പോലും ഷോർട്‌സ് ഇട്ടൊരു വേഷം ചെയ്യില്ല.

ഞാൻ സിനിമയിൽ അഭിനയിക്കാൻ ആരംഭിച്ച് നല്ലൊരു ട്രാക്കിൽ എത്തിയ സമയത്താണ് ഇലവങ്കോട് ദേശം എന്ന സിനിമയിലേയ്ക്ക് വിളിച്ചത്. പക്ഷേ അതിൽ ബ്ലൗസ് ഇല്ലാതെ മുലക്കച്ച എല്ലാം കെട്ടി അഭിനയിക്കണം ആയിരുന്നു. അതുകൊണ്ട് ഞാൻ ആ സിനിമ ഒഴിവാക്കി. പിന്നെ മാമാങ്കത്തിലേയ്ക്ക് വിളിച്ചപ്പോഴും ഞാൻ ഇതേ കാരണം കൊണ്ട് സിനിമ വേണ്ടെന്നു വെച്ചു.

എന്നെ അറിയാവുന്നത് കൊണ്ട് വിനയൻ സാർ, പത്തൊൻപതാം നൂറ്റാണ്ട് സിനിമ തുടങ്ങുന്നതിന് മുൻപ് വിനയൻ സാർ ഇങ്ങോട്ട് വിളിച്ചു പറഞ്ഞു ബ്ലൗസ് ഇല്ലാത്ത സിനിമയാണ്, അതുകൊണ്ട് പൊന്നമ്മയ്ക്ക് വേഷം ഇല്ലെന്ന്. അടുത്ത സിനിമയിൽ വിളിക്കണം എന്ന് ഞാനും പറഞ്ഞു. ബ്ലൗസ് എനിക്കൊരു വീക്‌നെസ് ആണ്. അതില്ലാതെ അഭിനയിക്കാൻ ഞാനില്ലെന്നും പൊന്നമ്മ ബാബു പറയുന്നു.

Also Read
മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രം ഏതാണെന്ന് അറിയാമോ, അതിശയിച്ച് ആരാധകർ

Advertisement