ആ സംഭവത്തിന് ശേഷം കുഞ്ചാക്കോ ബോബനുമായി ഞാൻ മിണ്ടിയിട്ടില്ല; വെളിപ്പെടുത്തലുമായി യുവ നടി

5272

അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരനായ ചോക്ലേറ്റ് നായകനായി മാറിയ താകരമാണ് കുഞ്ചാക്കോ ബോബൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ റൊമാന്റിക് വേഷങ്ങൾ ചെയ്തിട്ടുള്ള അദ്ദേഹത്തിന് ആരാധകരും ഏറെയാണ്.

ഇപ്പോൾ ചോക്ലേറ്റ് നായകൻ എന്ന ലേബലിൽ നിന്നും മാറി സീരിയസ് കഥാപാത്രങ്ങളും ക്യാരക്ടർ വേഷങ്ങളും ചെയ്ത് കൈയ്യടി നേടുകയാണ് ചാക്കോച്ചൻ എന്ന് ആരാധകർ ഓമന പേരിട്ട് വിളിക്കുന്ന കുഞ്ചാക്കോ ബോബൻ.

Advertisements

അതേ സമയം കുഞ്ചാക്കോ ബോബനെ നായകനാക്കി അന്തരിച്ച പ്രശസ്ത കലാകാരൻ എകെ ലോഹിത ദാസ് എഴുതി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ആയിരുന്നു കസ്തൂരിമാൻ. മീരാ ജാസ്മിൻ ആയിരുന്നു ഈ ചിത്രത്തിൽ നായികയായി എത്തിയത്.

Also Read
ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാം, മു ല ക്കച്ച കെട്ടി നടക്കുന്നതാണ് കംഫര്‍ട്ട് എങ്കിലും അങ്ങനെ ചെയ്യണം, അഭയ ഹിരണ്‍മയി പറയുന്നു

എന്നാൽ ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ പ്രണയിക്കുന്ന ഷീല പോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മിനി സ്‌ക്രീൻ അവതാരകയും നടിയും ആയിരുന്ന സാന്ദ്ര ആമി ആയിരുന്നു.

അവതാരക ആയും സീരിയൽ താരമായും മലയാലി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സാന്ദ്ര പിന്നീട് ചുരുക്കം ചില ചിത്രങ്ങളിലെ അഭിനയിച്ചിരുന്നുള്ളൂ. തമിഴ് ചിത്രങ്ങളും സീരിയലുകളുമായി തിരക്കിലായ താരം വിവാഹ ശേഷം അഭിനയം നിർത്താൻ തീരുമാനിച്ചിരുന്നു.

എന്നാൽ ഭർത്താവ് പ്രജിന്റെ പിന്തുണയോടെ അഭിനയത്തിൽ വീണ്ടും സജീവമായ താരം കുഞ്ചാക്കോ ബോബനും ആയുള്ള ഒരു പിണക്കത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുമ്പ് ഒരിക്കൽ പറഞ്ഞിരുന്നു.

കസ്തൂരിമാനിലെ ഒരു ഗാന രംഗം ചിത്രീകരിക്കുന്ന സമയത്ത് നിസാരമായ പ്രശ്നങ്ങൾക്ക് പിണങ്ങുക തന്റെ സ്വഭാവമായിരുന്നു. ചാക്കോച്ചൻ എന്നെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞ് ഞാൻ സീനുണ്ടാക്കി. അതിനു ശേഷം സിനിമയുടെ വിജയാഘോഷ പരിപാടിയിൽ കണ്ടപ്പോഴും ഞാൻ മിണ്ടിയില്ല.

ആ ചിത്രത്തിന് ശേഷം സ്വപ്നക്കൂട് എന്ന ചിത്രത്തിലും ഒരുമിച്ചു അഭിനയിച്ചിരുന്നു എങ്കിലും ജാഡകാട്ടി മിണ്ടാതെ ഇരുന്നുവെന്നും സാന്ദ്ര പറയുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ താൻ എന്തൊരു സില്ലി ആയിരുന്നുവെന്നു മനസിലാകുന്നുണ്ടെന്നും താരം പറയുന്നു.

Also Read
എന്നെ രക്ഷപെടുത്തിയത് മോഹൻലാൽ അല്ല, ആരും ആരെയും വളർത്തിയിട്ടില്ല: എംജി ശ്രീകുമാർ അന്ന് പറഞ്ഞത്

Advertisement