എന്നെ രക്ഷപെടുത്തിയത് മോഹൻലാൽ അല്ല, ആരും ആരെയും വളർത്തിയിട്ടില്ല: എംജി ശ്രീകുമാർ അന്ന് പറഞ്ഞത്

2592

വർഷങ്ങളായി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സൂപ്പർഹിറ്റ് ഗായകൻ ആണ് എംജി ശ്രീകുമാർ. ഗായകൻ എന്നതിൽ ഉപരി സംഗീത സംവിധായകനും അഭിനേതാവും കൂടിയാണ് അദ്ദേഹം.

റിയാലിറ്റി ഷോകളുടെ ജഡ്ജായും മറ്റും മിനിസ്‌ക്രീനിലും ഏറെ സജീവമാണ് എംജി ശ്രീകുമാർ.
അതേ സമയം മലയാള സിനിമാ പിന്നണി ഗാനരംഗത്ത് എംജി ശ്രീകുമാർ എന്ന പിന്നണി ഗായകന് ശ്രദ്ധ നേടി കൊടുത്തതിനു പിന്നിൽ സൂപ്പർതാരം മോഹൻലാൽ നായകനായ സിനിമകളാണ് എന്നാണ് പൊതുവേ പറയപ്പെടുന്നത്.

Advertisements

താരരാജാവ് മോഹൻലാലിന്റെ ശബ്ദവുമായി സാമ്യമുള്ള ഗായകൻ എന്ന നിലയിലും എംജി ശ്രീകുമാർ പ്രസിദ്ധൻ ആണ്. മോഹൻലാൽ എന്ന സൂപ്പർ താരം പിറവി എടുത്തത് കൊണ്ടാണ് എംജി ശ്രീകുമാർ എന്ന ഗായകനും രക്ഷപ്പെട്ടെതെന്നു ചിലരെങ്കിലും വിശ്വസിച്ചു പോരുന്നുണ്ട്, അതിനുള്ള മറുപടി അടുത്തിടെ മലയാളത്തിന്റെ ഈ പ്രിയ ഗായകൻ നൽകിയിരുന്നു.

Also Read
മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രം ഏതാണെന്ന് അറിയാമോ, അതിശയിച്ച് ആരാധകർ

ഫേസ്ബുക്കിലൊക്കെ ചില പോസ്റ്റുകൾ കണ്ടു മോഹൻലാൽ കാരണമാണ് ഞാൻ പാടിയത് എന്ന്. പുള്ളി കാരണം ഒരു പാട്ടും ഞാൻ പാടിയിട്ടില്ല. അങ്ങനെയെങ്കിൽ കമലദളത്തിലും ഭരതത്തിലും ഒക്കെ ഞാൻ പാടണം ആയിരുന്നല്ലോ. സിബിമലയിലും ജോഷിയുമെല്ലാം തനിക്ക് നിരവധി അവസരങ്ങൾ നൽകിയിരുന്നു എന്നും ഒരു അഭിമുഖത്തിൽ എംജി ശ്രീകുമാർ വ്യക്തമാക്കുന്നു.

തിരുവനന്തപുരത്ത് നിന്ന് ഞങ്ങളൊക്കെ ഒരുമിച്ച് സിനിമയിലേയ്ക്ക് എത്തിയത് യാദൃശ്ചികം ആയാണ്. പ്രിയദർശൻ വന്നു അശോക് കുമാർ വന്നു അവർ രണ്ടു പേരും കൂടി മോഹൻലാലിനെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേയ്ക്ക് തള്ളി വിട്ടു. പിന്നീട് അദ്ദേഹം വലിയ സ്റ്റാറായി.

പിന്നീട് പ്രിയന് പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന സിനിമയിലേയ്ക്ക് ഓഫർ വന്നു. അതിൽ ഞാൻ പാടി. അക്കാലത്ത് എല്ലാവരുടെയും മോഹം സിനിമയാണ്. സുരേഷ് കുമാറും വന്നു. ചിത്രാഞ്ജലി യിൽ ഒന്നിച്ചു ചർച്ചയും ഉറക്കവും. അവിടെ ആരും ആരെയും വളർത്തിയിട്ടില്ല. എല്ലാവരും വളരുകയായിരുന്നെന്ന് എംജി ശ്രീകുമാർ വ്യക്തമാക്കിയിരുന്നു.

Also Read
ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാം, മു ല ക്കച്ച കെട്ടി നടക്കുന്നതാണ് കംഫര്‍ട്ട് എങ്കിലും അങ്ങനെ ചെയ്യണം, അഭയ ഹിരണ്‍മയി പറയുന്നു

Advertisement