മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രം ഏതാണെന്ന് അറിയാമോ, അതിശയിച്ച് ആരാധകർ

6551

ഏതാണ്ട് അഞ്ച് പതിറ്റാണ്ടുകളായി അഭിനയ രംഗത്ത് നിലനിൽക്കുന്ന മലയാള സിനിമയിലെ രണ്ട് നെടുംതൂണുകളാണ് താര രാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും പേരിൽ ഫാൻ ഫൈറ്റ് ശക്തമായി നടക്കുന്നുണ്ടെങ്കിലും ഇരുവരും തമ്മിൽ ദൃഢമായൊരു സൗഹൃദം നിലനിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

അത് സിനിമാ മേഖലയിലെ എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. അതേ സമയം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രം ഏതാണെന്ന് പെട്ടെന്ന് ചോദിച്ചാൽ മനസിലേക്ക് വരുന്നത് അമരത്തിലെ കഥാപാത്രം ആണെന്ന് മോഹൻലാൽ പറയുന്നു.

Advertisements

Also Read
12 വർഷം സത്യൻ അന്തിക്കാട് മോഹൻലാലിനോട് പിണങ്ങി ഇരുന്നതിന്റെ കാരണം എന്താണെന്ന് അറിയാമോ

മോഹൻലാലിന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ട് അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ലാൽസലാം എന്ന പരിപാടിയിലാണ് തന്റെ ഇഷ്ടപെട്ട മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത്. സ്നേഹത്തിന്റെ കഥയായിരുന്നു അമരം.

അച്ചൂട്ടി എന്ന അച്ഛനും മുത്ത് എന്ന മകളും തമ്മിലുള്ള സ്നേഹത്തിന്റെ കഥ. സ്നേഹക്കൂടുതൽ കൊണ്ടുണ്ടാകുന്ന സംഘർഷങ്ങളാണ് അമരത്തിൽ ലോഹിതദാസ് സൃഷ്ടിച്ചത്. ചെമ്മീനിന് ശേഷം കടലിരമ്പബത്തിന്റെ ആഴമുള്ള ഒരു സിനിമ അമരത്തിലൂടെ മലയാളത്തിന് ലഭിച്ചു.

ഭരതൻ ആയിരുന്നു അമരത്തിന്റ സംവിധായകൻ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് അമരത്തിലെ അച്ചൂട്ടി. ഇന്നും ടിവി സിനിമ വന്നാൽ ഒറ്റയിരുപ്പിൽ ആണ് മലയാളികൾ ഇതു കണ്ടു തീർക്കാറുള്ളത്.

Also Read
ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുതല്‍ ചുമയും ശ്വാസം മുട്ടലും, ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ, തുറന്നുപറഞ്ഞ് മമ്മൂട്ടി

Advertisement