മലയാള സിനിമയ്ക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ട് ആയിരുന്നു കുടുംബ സിനമകളുടെ അമരക്കാരൻ ആയ സംവിധായകൻ സത്യൻ അന്തിക്കാടും നടന വിസ്മയം മോഹൻലാലും ചേർന്നുള്ള കൂട്ടുകെട്ട്. സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രം മുതൽ മോഹൻലാലിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
തന്റെ ആദ്യ ചിത്രമായ കുറുക്കന്റെ കല്ല്യാണത്തിൽ മോഹൻലാൽ ഉണ്ടാകണം എന്നതു ദൈവനിശ്ചയം ആയിരുന്നു എന്ന് സത്യൻ അന്തിക്കാട് പറയുന്നു. തുടർന്ന് 20 ൽ അധികം സിനിമകൾക്ക് വേണ്ടി ഇരുവരും ഒന്നിച്ചു. എന്നാൽ ഇതിനിടയിൽ ഇരുവർക്കും ഇടയിൽ ഒരു നീണ്ട ഇടവേള വന്നിരുന്നു.
വരവേൽപ്പ് എന്ന ചിത്രത്തിനും ശേഷം നീണ്ട കാലം ഞങ്ങൾക്ക് ഒന്നിച്ച് ഒരു സിനിമ ചെയ്യാൻ കഴിഞ്ഞില്ല എന്നു സത്യൻ അന്തിക്കാട് പറയുന്നു. ഞാൻ എന്റേതായ തിരക്കുകളിലും ലാൽ ലാലിന്റെതായ തിരക്കുകളിലും ഈയിരുന്നു. പിന്നീട് ഞാൻ വിചാരിച്ച സമയത്തു ലിലിനെ കിട്ടാതായപ്പോൾ പിണക്കം തോന്നി.
വേറെ ഒരു ശത്രുതയും ലാലുമായി ഉണ്ടായിരുന്നില്ല. കാണുമ്പോൾ ഞങ്ങൾ മിണ്ടും. എന്നാൽ ഈ വിവരം ലാലിനോടു പറഞ്ഞപ്പോൾ നിങ്ങൾ എന്നോടു പിണക്കമാണ് എന്ന് ഞാൻ അറിഞ്ഞതേ ഇല്ല എന്നായിരുന്നു ലാലിന്റെ മറുപടി. ഇരുവർ എന്ന ചിത്രം കണ്ടിറങ്ങ യപ്പോഴാണു ലാലിനൊടുള്ള പിണക്കം മാറിയത് എന്നും സത്യൻ അന്തിക്കാട് പറയുന്നു.
ഇരുവർ എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം കണ്ടിട്ട് പ്രശംസിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല. തിയേറ്റിൽ നിന്നു വീട്ടിൽ എത്താനുള്ള സാവകാശം പോലും കൊടുത്തില്ല. സെക്കന്റ് ഷോ കഴിഞ്ഞു വന്ന ഉടനെ നട്ടപ്പതിരയ്്ക്ക് ഒരു ബൂത്തിൽ കയറി പ്രശംസിച്ചു എന്നു സത്യൻ അന്തിക്കാട് പറയുന്നു.
ഒതു സ്വകാര്യ പരിപാടിയിൽ ആയിരുന്നു സത്യൻ അന്തിക്കാട് ഇതു പറഞ്ഞത്. അതേ സമയംനീണ്ട ഇടവേളയ്ക്ക് ശേഷം രസതന്ത്രമെന്ന സൂപ്പർഹിറ്റ് സിനിമയുമായി ആയിരുന്നു സത്യൻ അന്തിക്കാട് മോഹൻലാൽ ടീം മങ്ങിയെത്തിയത്. പിന്നീട് എന്നും എപ്പോഴും, സ്‌നേഹവീട്, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ചിരുന്നു.